V Muraleedharan Escort: വി.മുരളീധരൻറെ എസ്കോർട്ടും പൈലറ്റും പുന: സ്ഥാപിച്ചു
സംസ്ഥാന സർക്കാർ തന്നെയാണ് നേരത്തെ മന്ത്രിയുടെ എസ്കോർട്ട് പിൻവലിച്ചത്
തിരുവനന്തപുരം : വിവാദങ്ങൾക്ക് ശേഷം കേന്ദ്രമന്ത്രി വി.മുരളീധരൻറെ എസ്കോർട്ടും,പൈലറ്റും സംസ്ഥാന സർക്കാർ പുന: സ്ഥാപിച്ചു. നേരത്തെ സംസ്ഥന സർക്കാർ മന്ത്രിയുടെ എസ്കോർട്ട് പിൻവലിച്ചത് വിവാദമായിരുന്നു.
നിലവിൽ കൊച്ചിയിലേക്ക് ഇന്ന് പോകുന്ന മന്ത്രിക്കാണ് എസ്‌കോര്‍ട്ടും പൈലറ്റും സംസ്ഥാന സര്‍ക്കാര്‍ പുനസ്ഥാപിച്ചത്.കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ മുരളീധരന് എസ്കോർട്ട് വഹാനം സംസ്ഥാന സര്‍ക്കാര്‍ നല്‍കാതിരുന്നത് വലിയ വിവാദമായിരുന്നു ഗണ്‍മാനെ മാത്രമാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കേന്ദ്ര മന്ത്രിയുടെ സുരക്ഷക്കായി സര്‍ക്കാര്‍ നല്‍കിയിരുന്നത്. തുടർന്ന് മന്ത്രി തന്നെ ഗൺമാനെ മന്ത്രി റോഡിൽ ഇറക്കി വിട്ടിരുന്നു.
ALSO READ: വിരമിച്ച പൊലീസ് നായകൾക്കായുള്ള അന്ത്യ വിശ്രമ കേന്ദ്രം തൃശൂർ പൊലീസ് അക്കാദമിയിൽ
വൈ കാറ്റഗറി സുരക്ഷയാണ് നിലവിൽ മന്ത്രിക്കുള്ളത്. സാധാരണ മന്ത്രി എത്തുമ്പോൾ പൈലറ്റും രാത്രിയില്‍ എസ്‌കോര്‍ട്ടും പോലീസ് ഒരുക്കാറുണ്ട്. എന്നാല്‍, ശനിയാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്തെത്തിയപ്പോള്‍ എയര്‍പോര്‍ട്ടുമുതല്‍ പോലീസിന്റെ പൈലറ്റ് വാഹനം ഉണ്ടായിരുന്നില്ല. ഇതാണ് വിവാദമായത്.അതേസമയം, സര്‍ക്കാരിന്റെ സുരക്ഷ കണ്ടല്ല താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിഷയത്തില്‍ മുരളീധരന്‍ പ്രതികരിച്ചു.
ALSO READ: കെ.കെ ശൈലജയ്ക്ക് വീണ്ടും രാജ്യാന്തര പുരസ്‌കാരം
നേരത്തെ കൊൽക്കത്തയിലടക്കം മന്ത്രിയുടെ വാഹന വ്യൂഹനത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇതേ തുടർന്ന് മന്ത്രിയുടെ സുരക്ഷയും വർധിപ്പിച്ചിരുന്നു. എന്നാൽ ബി.ജെ.പി നേതൃത്വവും-സംസ്ഥാന സർക്കാരുകളുമായുള്ള ഉരസലുകളാണ് മന്ത്രിയുടെ എസ്കോർട്ട് സംബന്ധിച്ച വിവാദങ്ങളുടെ പിന്നിലെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...