സംസ്ഥാന സ്കൂൾ കലോത്സവത്തിന് സ്വാഗത ഗാനമൊരുക്കാൻ പ്രമുഖ നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ടതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കലോത്സവത്തിലൂടെ വളർന്ന് വന്ന് സിനിമകളിൽ പ്രശസ്തയായ വ്യക്തിയാണ് പണം ആവശ്യപ്പെട്ടത്. നടിക്ക് അഹങ്കാരമാണെന്ന് മന്ത്രി വിമർശിച്ചു. പേര് വെളിപ്പെടുത്താതെയായിരുന്നു മന്ത്രിയുടെ വിമർശനം.


COMMERCIAL BREAK
SCROLL TO CONTINUE READING

വിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്ക് തന്നെ ഏറെ വേദനിപ്പിച്ച കാര്യമാണിതെന്നും മന്ത്രി പറഞ്ഞു. നടി വന്ന വഴി മറക്കരുതെന്നും കേരളത്തിലെ 47 ലക്ഷം വിദ്യാർഥികളോടാണ് അഹങ്കാരം കാണിച്ചതെന്നും മന്ത്രി വിമർശിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് നടന്ന സാംസ്കാരിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


Read Also: 40 സ്കൂളുകൾക്ക് നേരെ ബോംബ് ഭീക്ഷണി; ആവശ്യപ്പെട്ടത് 25 കോടിയോളം രൂപ, വിദ്യാർഥികളെ തിരിച്ചയച്ചു 


ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേണ്ടിയാണ് നടിയെ ബന്ധപ്പെട്ടത്. 16,000 കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള സ്വാ​ഗത​ഗാനത്തിന് വേണ്ടി കുട്ടികളെ 10 മിനിറ്റ് ദൈർഘ്യമുള്ള ഡാൻസ് പഠിപ്പിക്കാമോ എന്ന് ചോദിച്ചു. അവർ സമ്മതിക്കുകയും ചെയ്തു. എന്നാൽ പ്രതിഫലമായി 5 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.


എന്നാൽ ഇത്രയും വലിയ തുക മുടക്കി കുട്ടികളെ നൃത്തം പഠിപ്പിക്കണ്ടെന്ന് തീരുമാനിച്ചു. അഞ്ച് ലക്ഷം കൊടുക്കാനില്ലാത്തതല്ല, പക്ഷേ കൊടുക്കില്ലെന്നാണ് തീരുമാനം. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ടെന്നും മന്ത്രി പറഞ്ഞു. 


ഒരു പ്രതിഫലവും കൈപ്പറ്റാതെയാണ് ഓണാഘോഷത്തിന് ഫഹദ് ഫാസിൽ വന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.