തിരുവനന്തപുരം: വ്യവസായികളെ ഭീഷണിപ്പെടുത്താൻ പാടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. ചവറയിൽ പ്രവാസി വ്യവസായിയെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മാധ്യമങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വ്യവസായികൾക്ക് അനുകൂല നിലപാടാണ് സർക്കാരിനുള്ളത്. നോക്കുകൂലി വാങ്ങാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചവറയിൽ വ്യവസായിയെ ഭീഷണിപ്പെടുത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി ഉണ്ടാവും.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം സ്കൂൾ തുറക്കലിൽ ആശങ്ക വേണ്ടെന്നും കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക