സ്‌കൂൾ പാഠ്യപദ്ധതിയിൽ പോക്സോ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എറണാകുളം പെരുമ്പാവൂർ പുല്ലുവഴിയിൽ ജയകേരളം ഹയർസെക്കണ്ടറി സ്കൂളിൽ 'ഞങ്ങളും കൃഷിയിലേക്ക് ഹരിത ക്യാമ്പസ് ഇൻസ്റ്റിറ്റ്യൂഷണൽ കൾട്ടിവേഷൻ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.


COMMERCIAL BREAK
SCROLL TO CONTINUE READING

ലൈംഗിക പീഡന കേസുകളിൽ ശിക്ഷ ശക്തമാക്കി ഐപിസി 376 ആം വകുപ്പിൽ കൊണ്ടുവന്ന ഭേദഗതിയും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിക്കുന്നുണ്ട്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിർദേശങ്ങളെ വളരെ പോസിറ്റീവ് ആയാണ് പൊതുവിദ്യാഭ്യാസവകുപ്പ് കരുതുന്നത്. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മുന്നോട്ടു പോവുകയാണ്. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ തീർച്ചയായും പരിഗണിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.


പെരുമ്പാവൂർ മണ്ഡലത്തിലെ ജയകേരളം ഹയർസെക്കണ്ടറി സ്കൂളിൽനടന്ന ചടങ്ങിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളിൽ എം എൽ എ അധ്യക്ഷനായിരുന്നു. വായ്ക്കര ഗവർമെന്റ് അപ്പർ പ്രൈമറി സ്കൂൾ പുതിയ സ്കൂൾ മന്ദിരത്തിന്റെയും പ്രവേശന കവാടത്തിന്റെയും ഉത്ഘാടനവും വളയൻചിറങ്ങര ഗവർമെന്റ് എൽ പി സ്കൂളിൽ 'വായനകൂട്ടത്തെ തേടി വായനശാല സ്‌കൂളുകളിലേക്ക്' എന്ന പരിപാടിയുടെ ഉത്ഘാടനവും നിർവഹിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.