Kerala Health Minister Accident: മലപ്പുറം: ആരോ​ഗ്യമന്ത്രി വീണാ ജോർജ് സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. മഞ്ചേരിയിൽ വച്ച് സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ നിസാര പരിക്കേറ്റ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ബൈക്ക് യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. വയനാട്ടിലെ ദുരന്തമുഖത്തേക്ക് പോകുമ്പോഴാണ് മന്ത്രിയുടെ വാഹനം അപകടത്തിൽപ്പെട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം കഴിഞ്ഞ ദിവസം വീണാ ജോർജിന് അകമ്പടി പോയ പൈലറ്റ് വാഹനം ഇടിച്ച് 2 പേർക്ക് പരിക്കേറ്റിരുന്നു. സഹോദരങ്ങളായ മുഹമദ് ബിയാസ്, മുഹമ്മദ് സിയാസ് എന്നിവർക്കാണ് പരിക്കേറ്റത്. കൊച്ചാലുംമൂട് സ്വദേശികളാണിവർ. വെമ്പായം കന്യാകുളങ്ങര കൊച്ചാലും മൂട്ടിൽ വെച്ചായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തേക്ക് വന്ന പൊലീസ് കൺട്രോൾ റൂം വാഹനം കൊച്ചാലുംമൂട്ടിൽ നിന്നും കൊഞ്ചിറ ഭാഗത്തേക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ഇവരെ പൊലീസ് വാഹനത്തിൽ തന്നെ കന്യാകുളങ്ങര ഫാമിലി ഹെൽത്ത് സെന്ററിൽ എത്തിച്ച് പ്രാഥമിക ശുശ്രുഷ നൽകിയിരുന്നു. 


അതേസമയം വയനാട്ടിലെ രക്ഷാദൗത്യം പുരോ​ഗമിക്കുകയാണ്. ചൂരൽമലയിലും മുണ്ടക്കൈയിലും രക്ഷാപ്രവർത്തനങ്ങൾ നടക്കുകയാണ്.  4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യത്തിന്റെ രക്ഷാപ്രവർത്തനം. സൈന്യത്തെ കൂടാതെ എൻഡിആർഎഫ്, അഗ്നിരക്ഷാസേന, ആരോഗ്യപ്രവർത്തകർ എന്നിവരും രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്നു. 


Also Read: Chaliyar River: കണ്ണീർ പുഴയായി ചാലിയാർ; വീണ്ടും മൃതദേഹങ്ങൾ കണ്ടെടുത്തു


 


ദുരന്തം നടന്നയിടത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ കൂടുതൽ സൈന്യം എത്തുമെന്നാണ് വിവരം. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുക എന്നതിനാണ് ദൗത്യ സംഘം പ്രഥമപരി​ഗണന നൽകുന്നത്. ഇവർക്കൊപ്പം പൊലീസ്, വനംവകുപ്പ്, സന്നദ്ധസംഘടനകള്‍, നാട്ടുകാര്‍ എന്നിവരും രക്ഷാപ്രവർത്തന് മുന്നിട്ടിറങ്ങിയിട്ടുണ്ട്. 


200ൽ അധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ സർക്കാരിന്റെ ഔദ്യോ​ഗിക കണക്ക് പ്രകാരം 98 പേരെയാണ് ഇനി കാണ്ടെത്താനുള്ളത്. പോസ്റ്റ്മോർട്ടം നടപടികൾ എത്രയും വേഗം പൂർത്തിയാക്കി മൃതദേഹങ്ങൾ വിട്ടുനൽകാനാണ് ശ്രമം. 45 ദുരിതാശ്വാസ ക്യാമ്പുകളിലായി 3,069 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഇന്ന് വയനാട്ടിലെത്തും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.