തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് (Minority scholarship) അനുപാതം നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന  ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ (Supreme court) അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങളിൽ ഒരു കുറവും ഉണ്ടാകില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

എല്ലാ ന്യൂനപക്ഷ വിഭാ​ഗങ്ങൾക്കും തുല്യമായ സ്കോളർഷിപ്പ് വിതരണം ചെയ്യണമെന്നാണ് ഇപ്പോൾ ഹൈക്കോടതി പറഞ്ഞിട്ടുള്ളത്. ഭാവികാര്യങ്ങൾ എങ്ങനെ വേണമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ സ്കോളർഷിപ്പ് സംബന്ധിച്ച അനാവശ്യ വിവിവാദങ്ങള്‍ക്ക് പിന്നില്‍ മറ്റ് താത്പര്യങ്ങളാണെന്നും മുഖ്യമന്ത്രി (Chief minister) പറഞ്ഞു.


ALSO READ: Last Grade Rank List Kerala: എൽ.ജി.എസ് പട്ടികയുടെ കാലാവധി നീട്ടിയ ഉത്തരവ് റദ്ദാക്കി


ഇപ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ ഒരു കുറവുമുണ്ടാകില്ല. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് അനാവശ്യ വിവാദത്തിന് ചിലര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആനുകൂല്യങ്ങള്‍ ലഭിക്കാതായി എന്ന പരാതി എങ്ങനെ വന്നുവെന്നറിയില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു തരത്തിലുള്ള മറച്ചുവെക്കലുകളും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇംപ്ലിമെന്റേഷന്‍ സെല്‍ രൂപീകരിക്കണമെന്ന് പ്രതിപക്ഷം (Opposition) സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ക്രൈസ്തവ വിഭാഗത്തിന് വേണ്ടി കോശി കമ്മീഷന്‍ സമര്‍പ്പിക്കുന്ന ശുപാര്‍ശകള്‍ നടപ്പാക്കണമെന്നാണ് തങ്ങളുടെ നിലപാട് എന്നാണ് എം.കെ മുനീര്‍ സഭയില്‍ വ്യക്തമാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.