കൊച്ചി: കേരളത്തിന്റെ സൗന്ദര്യ റാണിയായി കണ്ണൂര്‍ സ്വദേശിനി ഗോപിക സുരേഷ് (Gopika Suresh). കൊച്ചിയിൽ നടന്ന മിസ് കേരള (Miss Kerala 2021)  മത്സരത്തിൽ 25 സുന്ദരികളെ പിന്തള്ളിയാണ് ​ഗോപിക നേട്ടം സ്വന്തമാക്കിയത്. ഫസ്റ്റ് റണ്ണറപ്പ് (First Runnerup) സ്ഥാനത്തേക്ക് എറണാകുളം സ്വദേശിനി ലിസ്ലി ലിഫിയും സെക്കന്റ് റണ്ണറപ്പായി തൃശൂര്‍ സ്വദേശിനി ഗഗന ഗോപാലും തെരഞ്ഞെടുക്കപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് റൗണ്ടുകളിലായി ഏറ്റവും മികച്ച പ്രകടനം നടത്തിയവരാണ് വിജയികളായത്. കേരളീയ, ലെഹ൦ഗ, ​ഗൗൺ എന്നിവയാണ് മത്സരാർഥികൾ ഓരോ റൗണ്ടിലും അണിഞ്ഞത്. വ്യത്യസ്തമായ റൗണ്ടുകളിലെ ചുവട് വയ്പ്പിൽ ഓരോരുത്തരു൦ തിളങ്ങി. പ്രമുഖ ഫാഷൻ സ്റ്റൈലിസ്റ്റായ സഞ്ജന ജോൺ ഒരുക്കിയ ഡിസൈനര്‍ ഗൗണുകൾ അണിഞ്ഞായിരുന്നു സുന്ദരിമാരുടെ ക്യാറ്റ് വാക്ക്.


Also Read: The Railway Men | ഭോപ്പാൽ ​ഗ്യാസ് ദുരന്തം പ്രമേയമാക്കി വെബ് സീരീസ്, മുഖ്യവേഷത്തിൽ മാധവൻ


5 പേരാണ് ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വിധികർത്താക്കളുടെ ചോദ്യങ്ങൾക്ക് മത്സരാർഥികൾ നൽകിയ ഉത്തരങ്ങളാണ് വിജയിയെ നിർണയിച്ചത്. 


Also Read: Mohanlal as Marakkar| 'ലാലേട്ടന്‍... മലയാള സിനിമയുടെ സിംഹം'! നൂറു കോടിയെ നിഷ്പ്രഭമാക്കിയ ഏകതാരം


2021 മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ട ​ഗോപിക സുരേഷ് ബെം​ഗളൂരുവിൽ വിദ്യാർഥിയാണ്. ഓസ്ട്രേലിയയിൽ വിദ്യാര്‍ത്ഥിയാണ് ഗഗന ഗോപാൽ. സ൦വിധായകന്‍ ജീത്തു ജോസഫ് (Jeethu Joseph), സംഗീത സംവിധായകൻ ദീപക് ദേവ് (Deepak Dev) തുടങ്ങിയവരായിരുന്നു വിധി കര്‍ത്താക്കള്‍.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.