രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഭോപ്പാൽ ഗ്യാസ് ദുരന്തം (Bhopal Gas Tragedy) പ്രമേയമാക്കി വെബ് സീരീസ് (Web Series) ഒരുങ്ങുന്നു. 'ദ റെയില്‍വേ മാന്‍' (The Railway Men) എന്നാണ് സീരീസിന്റെ ടൈറ്റിൽ. നടൻ മാധവനാണ് (Madhavan) ഇതിൽ പ്രധാന കഥാപാത്രമായി എത്തുന്നത്.
ഭോപ്പാല്‍ ദുരന്തത്തില്‍ ആയിരക്കണക്കിന് പേരുടെ ജീവന്‍ രക്ഷിച്ച ഭോപ്പാല്‍ റെയില്‍ സ്റ്റേഷനിലെ ജീവനക്കാരുടെ കഥയാണ് സീരിസിലൂടെ പറയുന്നത്. സീരീസിൽ മാധവനോടൊപ്പം ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബാബില്‍ ഖാനും ഒരു പ്രധാന വേഷത്തിലെത്തുന്നു. ഗുജറാത്തി, തമിഴ്, മറാത്തി, തെലുങ്ക് സിനിമകളില്‍ ശ്രദ്ധനേടിയ മലയാളിയായ കെ കെ മേനോന്‍ എന്ന കൃഷ്ണ കുമാര്‍ മേനോനും സീരീസില്‍ പ്രധാന വേഷത്തിലുണ്ട്.
Also Read: Andhra Pradesh | ആന്ധ്രാപ്രദേശിന് താങ്ങായി തെലുങ്ക് സൂപ്പർ താരങ്ങൾ, 25 ലക്ഷം വീതം സഹായം
സീരീസിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. 2022 ഡിസംബർ 2 മുതൽ സീരീസ് സ്ട്രീം ചെയ്യും. ഇന്ന് ഭോപ്പാൽ ദുരന്തം നടന്നിട്ട് 37 വർഷമായി. അതേ ദിവസമാണ് സീരീസിനെ കുറിച്ചുള്ള വിവരങ്ങളൾ അണിയറക്കാർ പുറത്തുവിടുന്നത്.
ശിവ് റവെയ്‌ലാണ് സംവിധാനം ചെയ്യുന്ന സീരീസ് യാഷ് രാജ് ഫിലിംസിന്റെ സ്ട്രീമിംഗ് വിഭാഗത്തിലെ കമ്പനിയായ വൈആര്‍എഫ് എന്റര്‍ടെയ്ന്‍മെന്റ് ആണ് നിര്‍മ്മിക്കുന്നത്. ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തില്‍ ജനങ്ങളെ രക്ഷിച്ച് ഹീറോ ആയവരെ കുറിച്ച് വിശ്വസനീയമായി സീരീസ് എടുക്കാനാണ് ആലോചിക്കുന്നത് എന്ന് യാഷ് രാജ് ഫിലിംസ് അധികൃതര്‍ പറയുന്നു.
Also Read: Dulquer Salman | ' ഹിമാചലും വിട്ട് കുറുപ്പ് '; ദുൽഖറിന്റെ ഹിമാലയൻ യാത്ര ചിത്രങ്ങൾ
1984 ഡിസംബര്‍ 2 നാണ് ഭോപ്പാല്‍ ഗ്യാസ് ദുരന്തം നടന്നത്. അമേരിക്കയുടെ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ കീടനാശിനി നിര്‍മ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഭോപ്പാല്‍ ദുരന്തം. ദുരന്തത്തിൽ 30,000ത്തിന് അടുത്ത് ആളുകൾ മരിക്കുകയും 2 ലക്ഷത്തിലപ്പരം ആളുകൾ നിത്യരോഗികളാകുകയും ചെയ്തുവെന്നാണ് കണക്ക്. ലോകത്തിലെ തന്നെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...