സുരക്ഷിതനാണ്, അന്വേഷിക്കേണ്ട; ഇസ്രായേലിൽ കാണാതായ മലയാളി കർഷകൻറെ സന്ദേശം
ഹോട്ടലിൽനിന്നു 17നു രാത്രിയാണ് ബിജുവിനെ കാണാതായത്. ഹോട്ടലിലേക്കു പുറപ്പെടാനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു കുര്യൻ വാഹനത്തിൽ കയറിയില്ല
തിരുവനന്തപുരം : ഇസ്രായേലിൽ കാണാതായ മലയാളി കർഷകൻ ഒടുവിൽ കുടുംബവുമായി ബന്ധപ്പെട്ടു. സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കണ്ടെന്നും ബിജു ഭാര്യയോട് പറഞ്ഞു .കണ്ണൂർ ഇരിട്ടി സ്വദേശി സ്വദേശിയാണ് ബിജു കുര്യൻ.
ഹോട്ടലിൽനിന്നു 17നു രാത്രിയാണ് ബിജുവിനെ കാണാതായത്. ഹോട്ടലിലേക്കു പുറപ്പെടാനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു കുര്യൻ വാഹനത്തിൽ കയറിയില്ല. തുടർന്ന് അപ്രത്യക്ഷനാകുകയായിരുന്നു. രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന സ്ഥലത്തേക്ക് പോകാനായി എല്ലാവരും ബസിൻറെ അടുത്തേക്ക് എത്തിയപ്പോഴാണ് ബിജുവിനെ കാണാതായത്.
ബിജുവിന് അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരമെന്ന് കൃഷി മന്ത്രി പ്രതികരിച്ചു. എംബസിയിലും പൊലീസിലും പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു.ബിജു കുര്യൻ അടക്കം 27 കർഷകരും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകുമാണ് ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്.
എയർ ടിക്കറ്റിനുള്ള പണം ബിജു കുര്യൻ നൽകിയിരുന്നുവെങ്കിലും വീസ സർക്കാരിന്റെ അഭ്യർഥനപ്രകാരമുള്ളതാണ്. ഇതിനു മേയ് 8 വരെ കാലാവധിയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...