മലപ്പുറം: തിരൂർ ഡപ്യൂട്ടി തഹസിൽദാര്‍ ചാലിബ് പി ബിയുടെ തിരോധാനത്തിൽ വൻ വഴിത്തിരിവ്. ചാലിബിന്റെ മൊബൈൽ ഫോൺ ഓണാവുകയും ഭാര്യയുടെ കോൾ എടുക്കുകയും ചെയ്തുവെന്ന് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കാണാതായ ഡെപ്യൂട്ടി തഹസിൽദാർക്കായി പോലീസ് അന്വേഷണം ഊർജ്ജിതം


ഭാര്യയുടെ ഫോൺ കോൾ എടുത്ത ചാലിബ് കര്‍ണാടകയിലെ ബസ് സ്റ്റാൻഡിൽ ആണെന്നും വീട്ടിലേക്ക് എത്താമെന്നും അറിയിച്ചിരിക്കുകയാണ്.  തന്റെ കൂടെ ആരുമില്ലെന്നും മാനസിക പ്രയാസത്തിൽ പോയതാനെന്നുമാണ് ചാലിബ് ഭാര്യയോടു പറഞ്ഞത്. ഇദ്ദേഹം കർണാടകയിലാണെന്നാണ് റിപ്പോർട്ട്. 


തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പി ബിയെയാണ് ബുധനാഴ്ച്ച വൈകുന്നേരം മുതൽ കാണാതായത്. മൊബൈൽ ടവർ ലൊക്കേഷൻ കർണാടകയിലെ ഉഡുപ്പി കാണിക്കുന്നതിനാൽ പോലീസ് അന്വേഷണം കർണാടകയിലേക്കും വ്യാപിപ്പിച്ചിരുന്നു.  ചാലിബിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം തിരൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.  


Also Read: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത...ശമ്പളത്തിൽ 52% വർദ്ധനവുണ്ടായേക്കാം!


കാണാതായതിന് ശേഷം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആദ്യം കോഴിക്കോട്ടും, പിന്നീട് ഉഡുപ്പിയിലുമാണ് കാണിച്ചത്. ബുധനാഴ്ച വൈകിട്ട് ചാലിബ് ഓഫീസില്‍ നിന്നും 5:15 ന് ഇറങ്ങിയിരുന്നു. ഭാര്യയോട് വീട്ടിലെത്താന്‍ വൈകുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ രാത്രിയേറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കൾ തിരൂര്‍ പോലീസില്‍ പരാതി നല്‍കിയത്.