Child Missing Case: ആശ്വാസ വാർത്ത..! കാണാതായ രണ്ട് വയസ്സുകാരിയെ കണ്ടെത്തി
Thiruvanathapuram Child missing case: മേരി ആരോഗ്യവതിയാണെന്നാണ് പോലീസുകാർ നൽകിയ വിവരം.
തിരുവനന്തപുരം: പേട്ടയിൽ നിന്നും ഇന്ന് പുലർച്ചയോടെ കാണാതായ മേരി എന്ന രണ്ടു വയസ്സുകാരിയെ കണ്ടെത്തി. ഇരുപത് മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. കൊച്ചുവേളി റെയില്വേ സ്റ്റേഷന് സമീപമുള്ള ഓടയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കുട്ടി. കാടുപിടിച്ച സ്ഥലത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്നും മേരി ആരോഗ്യവതിയാണെന്നാണ് പോലീസുകാർ നൽകിയ വിവരം. കുഞ്ഞിനെ ലഭിച്ചതിന് പിന്നാലെ കേരള പോലീസിന് നന്ദി അറിയിച്ച് കുട്ടിയുടെ പിതാവ്.
കുട്ടി എങ്ങനെ ഓടയിൽ എത്തി എന്നത് കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തും. കുട്ടിയെ സ്ഥലത്ത് ആരോ കൊണ്ട് നിർത്തിയത് എന്ന് സംശയമെന്നും പോലീസ് പറയുന്നു. നിലവില് കുട്ടിയെ തിരുവനന്തപുരം ജനറല് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. മന്ത്രി വി ശിവൻകുട്ടി ആശുപത്രിയിൽ എത്തിയിട്ടുണ്ട്. കേരള പോലീസിന് അഭിമാനകരമായ നേട്ടമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
അതേസമയം കുട്ടിയെ ഇപ്പോള് കൂടുതൽ പരിശോധനകൾക്കായി തിരുവനന്തപുരം എസ് എ ടിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമായി തുടരുമെന്ന് തിരുവനന്തപുരം ഡിസിപി പി നിഥിൻ രാജ് പറഞ്ഞു. പേട്ട ഓള്‍ സെയിന്റ്‌സ് കോളേജിന് സമീപത്ത് നിന്നാണ് കുട്ടിയെ കാണാതായത്.സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെയാണ് കാണാതായത്. കുഞ്ഞിനെ സ്‌കൂട്ടറില്‍ കൊണ്ടുപോയെന്നാണ് സഹോദരന്‍ മൊഴി നല്‍കിയത്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.