കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിൽ കാണാതായ 3 സ്ത്രീകളെ കണ്ടെത്തിയാതായി റിപ്പോർട്ട്. 6 കിലോമീറ്റർ ദൂരത്തായി അറക്കമുത്തി ഭാഗത്താണ് സ്ത്രീകളെ കണ്ടെത്തിയതെന്ന് ഡിഎഫ്ഒ അറിയിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കുട്ടമ്പുഴ വനത്തിൽ കാണാതായ മൂന്ന് സ്ത്രീകൾക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു


ഇവരെ നടത്തിക്കൊണ്ട് വേണം വനത്തിന് പുറത്തെത്തിക്കാൻ. ഇവരുടെ ആരോ​ഗ്യാവസ്ഥ പ്രശ്നമല്ലെന്നാണ് ഡിഎഫ്ഒ പറയുന്നത്. ഏകദേശം ഒരു മണിക്കൂർ സമയം കൊണ്ട് തിരിച്ചെത്തുമാണ് പ്രതീക്ഷിക്കുന്നതെന്നും ഡിഎഫ്ഒ പറഞ്ഞത്. പശുക്കളെ തിരയാൻ പോയ മൂന്ന് സ്ത്രീകൾകളെയാണ് ഇന്നലെ മുതൽ കാണാതായത്. 


ഇന്നലെ ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കാട്ടാനയുടെ ശല്യം കാരണം തിരച്ചിൽ നിർത്തുകയായിരുന്നു.  തുടർന്ന് ഇന്ന് അതിരാവിലെ തന്നെ തിരച്ചിൽ ആരംഭിച്ചു. 


Also Read: കർക്കടകം, ചിങ്ങം, തുലാം രാശിക്കാർക്ക് പുരോഗതിക്കും സാമ്പത്തിക നേട്ടത്തിനും സാധ്യത, അറിയാം ഇന്നത്തെ രാശിഫലം!


വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മൂന്ന് സ്ത്രീകളെ വനത്തിൽ കാണാതായതായി റിപ്പോർട്ട് ലഭിക്കുന്നത്.  ഇവർ പശുക്കളെ തിരഞ്ഞ് പോയതായിരുന്നു.  കാണാതായ മായയുമായി നാല് മണിയോടെ ഭർത്താവ് ഫോണിൽ സംസാരിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ബാറ്ററി തീരും, മെബൈൽ ഫോൺ ഓഫാകുമെന്നും മായ ഭർത്താവിനെ വിളിച്ച് അറിയിച്ചിരുന്നതായും പഞ്ചായത്ത് മെമ്പർ പറഞ്ഞു. കൂട്ടത്തിലുള്ള പാറുകുട്ടിക്ക് വനമേഖലയെക്കുറിച്ച് പരിചയമുണ്ടെങ്കിലും രാത്രി ആയതിനാൽ സ്ഥലം മാറിപ്പോകാൻ സാധ്യതയുണ്ടെന്നും ഒരു പാറയും ചെക്ക് ഡാമും കണ്ടു എന്ന മാത്രമാണ് ലഭിച്ച വിവരമെന്നും പഞ്ചായത്തംഗം പോലീസിനോട് പറഞ്ഞു. 


Also Read:  ഗ്രീൻ ടി വെറും വയറ്റിൽ കുടിക്കാമോ? അറിയേണ്ടത്...


പശുവിനെ തേടിപ്പോകും വഴി കാട്ടാനയെ കണ്ടതോടെ തങ്ങൾ ചിതറിയോടി എന്ന് മായ ഭർത്താവിനെ ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞിരുന്നു. താനിപ്പോൾ പാറപ്പുറത്ത് ഇരിക്കുകയാണെന്നും വെള്ളം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഇവര് തിരഞ്ഞ് ഇന്നലെ കാട്ടിൽ പോയവരും ആനകളുടെ മുൻപിൽ പെട്ടിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.