Mission Arikomban: അരിക്കൊമ്പനെ പിടികൂടാനുള്ള ശ്രമം ഇന്നത്തേക്ക് അവസാനിപ്പിച്ചു; ദൗത്യം നാളെ വീണ്ടും തുടരും
Idukki Wild Elephant: ആനയെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ഇന്നത്തെ ദൗത്യം പാതി വഴിയിൽ അവസാനിപ്പിച്ചത്. അരിക്കൊമ്പന്റെ ശരീരത്തിൽ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളര്‍ ബേസ് ക്യാംപില്‍ തിരിച്ചെത്തിച്ചു.
ഇടുക്കി: അരിക്കൊബനായുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു. ആനയെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ഇന്നത്തെ ദൗത്യം പാതി വഴിയിൽ അവസാനിപ്പിച്ചത്. അരിക്കൊമ്പന്റെ ശരീരത്തിൽ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളര്‍ ബേസ് ക്യാംപില്‍ തിരിച്ചെത്തിച്ചു. ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പനെ പൂട്ടാന്‍ പ്പുറപ്പെട്ട വനപാലക സംഘത്തിന് ഒടുവില്‍ നിരാശരായി മടങ്ങേണ്ടിവന്നു. പുലർച്ചെ നാലിന് ആരംഭിച്ച ദൗത്യമാണ് ആനയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ വൈകുന്നേരത്തോടെ അവസാനിപ്പിച്ചത്.
ആറുമാസക്കാലമായി ചിന്നക്കനാലിലെ 301 കോളനി, വിലക്ക്, മുത്തമ്മകോളനി, ശങ്കരപാണ്ടണ്ടി മേട്, സിങ്കുകണ്ടം, ബിയല്‍റാവ് തുടങ്ങിയ നിരവധി മേഖലയിലില്‍ അരിക്കൊമ്പനെന്ന കാട്ടാന നാശം വിതച്ചതോടെയാണ് ആനയെ മയക്കുവെടിവെച്ച് പിടികൂടാന്‍ വനപാലക സംഘം തീരുമാനിച്ചത്. കോടതി തടഞ്ഞതോടെ ദൗത്യം നീണ്ടു. സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് ദൗത്യം നടത്താന്‍ കോടതി പറഞ്ഞതോടെ 27 ന് മോക്ഡ്രിൽ നടത്തി. 28 ന് രാവിലെ നാലിന് ആനയെ മയക്കുവെടിവെയ്ക്കാന്‍ ഡോ. അരുണ്‍ സെക്കറിയ അടക്കമുള്ള ഉദ്യോഗസ്ഥ സംഘം ചിന്നക്കനാലില്‍ എത്തി.
ALSO READ: Arikkomban: അരിക്കൊമ്പൻ ദൗത്യം നാളെ; കാട്ടാനയെ മാറ്റുന്ന സ്ഥലം വെളിപ്പെടുത്താതെ വനം വകുപ്പ്
ഫാത്തിമാത സ്‌കൂളില്‍ യോഗം ചേര്‍ന്ന് ആനയെ പിടിക്കുന്ന ദൗത്യത്തിനായി പുറപ്പെട്ടു. രാവിലെ അഞ്ച് മണിയോടെ ആനയെ നിരീക്ഷിക്കുന്ന രണ്ട് സംഘം എത്തി. ഡോ. അരുണ്‍ സെക്കറിയ ആറ് മണിയോടെ ദൗത്യമേഖയിലേക്ക് തോക്കുമായി പുറപ്പെട്ടു. സുര്യപ്രകാശം എത്തുന്ന സമയത്ത് അരിക്കൊമ്പനെ മയക്കുവെടിയ്ക്കാനായിരുന്നു ലക്ഷ്യം. ഇതിനായി 150 പേരടങ്ങുന്ന സംഘം നിലയുറപ്പിച്ചു. സമീപത്തായി രണ്ട് സംഘങ്ങളായി കാട്ടാനക്കൂട്ടത്തെയും മിഷനില്‍ പങ്കെടുക്കുന്ന സംഘം കണ്ടെത്തി.
ആദ്യത്തേതില്‍ അഞ്ചുപേരും രണ്ടാമത്തെ സംഘത്തില്‍ കുട്ടിയുള്‍പ്പെടെ മൂന്നുപേരടങ്ങുന്ന സംഘവും. കുട്ടിക്കൊപ്പം നില്‍ക്കുന്ന കൊമ്പുള്ള ആന അരിക്കൊമ്പനാണെന്ന് കരുതി ദൗത്യം ആരംഭിച്ചു. കുട്ടിയേയും ഒപ്പമുള്ള മറ്റൊര് ആനയേയും തുരത്താന്‍ തുടരെതുടരെ പടക്കം പൊട്ടിച്ചു. എന്നാൽ, കുട്ടിയെ സംരക്ഷിച്ച് ആന അവിടെ തന്നെ നിലയുറപ്പിച്ചു. വിലക്ക് ഭാഗത്തെ വഴിയിലൂടെ ദൗത്യസംഘം കാട്ടില്‍ പ്രവേശിച്ചതോടെ കൂട്ടമായി സമീപത്ത് നിന്ന അഞ്ച് ആനകളും ഒപ്പം കൂടി പതിയെ നടന്ന് മുത്തമ്മകോളനിയില്‍ പ്രവേശിച്ചു.
അപ്പോഴേക്കും സമയം ഒന്നര കഴിഞ്ഞിരുന്നു. ആ സമയമത്രയും അരിക്കൊമ്പനെന്ന് കരുതി നടത്തിയ നീക്കങ്ങള്‍ തെറ്റായിരുന്നെന്ന് വനപാലകര്‍ മനസിലാക്കിയത് അപ്പോഴാണ്. അരിക്കൊമ്പനെന്ന് കരുതിയത് ചക്കക്കൊമ്പനെ ആയിരുന്നു. പിന്നീട് വനപാലകസംഘം അരിക്കൊമ്പനെ തേടി കാട് അരിച്ചുപെറുക്കിയെങ്കിലും വൈകുന്നേരത്തോടെയാണ് ശങ്കരപാണ്ഡ്യമേട്ടിൽ ആനയെ കണ്ടെത്തിയത്. തുടർന്ന് ദൗത്യം ശനിയാഴചത്തേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...