മൂന്നാർ : ഇടുക്കിയിലെ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ വലിയ തോതിൽ നാശനഷ്ടങ്ങൾ വരുത്തിവെച്ച അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മാർച്ച് 26ലേക്ക് മാറ്റി. നേരത്തെ മാർച്ച് 25ന് ആനയെ മയക്കുവെടി വെച്ച് പിടികൂടാനായിരുന്നു വനം വകുപ്പ് പദ്ധതിയിട്ടിരുന്നത്. അതേസമയം അരിക്കൊമ്പനെ പിടികൂടുന്നതിന് വേണ്ടിയുള്ള കുങ്കി ആനകൾ എല്ലാം എത്താൻ വൈകുന്നതിനെ തുടർന്നാണ് ദൗത്യം 26ലേക്ക് മാറ്റിയത്. 26ന് രാവിലെ നാലിന് അരിക്കൊമ്പനെ മയക്കുവെടി വെക്കുന്നതിനുള്ള ദൗത്യം ആരംഭിക്കുമെന്ന് വനം വകുപ്പ് അറിയിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആനയെ പിടികൂടാനുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനും ജനങ്ങൾക്ക് നിർദേശം നൽകുന്നതിനുമായി പ്രത്യേക യോഗം ചിന്നക്കനാലിൽ ചേർന്നു. 26ന് ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ ചില വാർഡുകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തും. 


ALSO READ : അരിക്കൊമ്പന്റെ സഞ്ചാരം നിരീക്ഷിക്കാൻ വനംവകുപ്പ്; രണ്ടാമത്തെ കുങ്കിയാനയും ചിന്നക്കനാലിലെത്തി


അതേസമയം 26ന് ദൗത്യം വിജയകരമായി പൂർത്തിയാക്കാനായില്ലെങ്കിൽ 27ന് തിങ്കളാഴ്ച നടപ്പിലാക്കും. അന്നേ ദിവസം എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക് പ്രത്യേക സൗകര്യം ഏർപ്പെടുത്തുമെന്ന് ഇടുക്കി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷകുമാരി മോഹൻകുമാർ പറഞ്ഞു. 


നാല് കുങ്കി ആനകളാണ് ദൗത്യത്തിലുള്ളത്. രണ്ടു കുങ്കിയാനകളെ എത്തിക്കുന്നതിനുള്ള സാങ്കേതിക തടസ്സം മൂലമാണ് ദൗത്യം ഒരു ദിവസം വൈകുന്നത്. ഇന്ന് മാർച്ച് 22 പുലർച്ചെയാണ് ദൗത്യത്തിനായിട്ടുള്ള രണ്ടാമത്തെ കുംകി ആന സൂര്യൻ ചിന്നക്കനാലിൽ എത്തിയത്.  കഴിഞ്ഞ ദിവസം വിക്രം എന്ന കുങ്കിയാനയെ ഇവിടെ എത്തിച്ചിരുന്നു. ഇനി കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ കുങ്കിയാനകൾ കൂടി എത്താനുണ്ട്


അരിക്കൊമ്പനെ പിടികൂടാനുള്ള മോക്ക് ഡ്രിൽ 25ന് നടക്കും. ജനങ്ങൾക്ക്, അറിയിപ്പ് നൽകുന്നതിനായി 25ന് മലയാളം, തമിഴ്, ഗോത്ര ഭാഷകളിൽ അനൗൺസ്‌മെന്റ് നടത്തും. ദൗത്യം നടക്കുന്ന ദിവസം ചിന്നക്കനാലിൽ വിനോദ സഞ്ചാരികൾക്കും നിയന്ത്രണം ഏർപ്പെടുത്തും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.