കൊച്ചി: റോജി എം ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ കാലടി പോലീസ് സ്‌റ്റേഷനിലെത്തി ലോക്കപ്പിൽ കിടന്ന പ്രതികളെ പുറത്തിറക്കിയ സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കാലടി പോലീസ് സ്‌റ്റേഷനിലെ എസ്.ഐ സതീശൻ, സിപിഒ ബെയ്‌സൽ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ 16 ന് രാവിലെയാണ് സംഭവമുണ്ടായത്. കാലടി ശ്രീശങ്കര കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കെ.എസ്.യു പ്രവർത്തകർക്കെതിരെ കേസെടുത്ത് 2 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെയാണ് റോജി എം ജോൺ എംഎൽഎ പോലീസുകാരെ ഭീഷണിപ്പെടുത്തി ലോക്കപ്പിൽ നിന്നും പുറത്തിറക്കിയത്. കൃത്യവിലോപം നടത്തിയെന്ന് കാട്ടിയാണ് പോലീസുകാരെ സസ്‌പെൻഡ് ചെയ്ത്. 


ALSO READ: കേരളത്തിന് ഒരു വന്ദേഭാരത് കൂടി; മോദിയുടെ ഓണസമ്മാനമെന്ന് കെ. സുരേന്ദ്രൻ


പ്രവർത്തകരെ അകാരണമായാണ് അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ച് റോജി എം ജോണും ബെന്നി ബഹനാൻ എംപി, സനീഷ്‌കുമാർ ജോസഫ് എംഎൽഎ എന്നിവരും കോൺഗ്രസ് പ്രവർത്തകരും 5 മണിക്കൂറോളം സ്റ്റേഷനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. സംഭവത്തിൽ എംഎൽഎമാരായ റോജി എം ജോൺ, സനീഷ് കുമാർ ജോസഫ്, കണ്ടാലറിയാവുന്ന 15 പേർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.


ആലുവയിൽ വ്യാജ കള്ള് നിർമ്മാണ കേന്ദ്രം; 1500 ലിറ്റർ കള്ള് പിടികൂടി എക്സൈസ് 


ആലുവയിൽ വ്യാജ കള്ള് നിർമ്മാണ കേന്ദ്രം എക്സൈസ് എൻഫോഴ്സ്മെൻ്റ് വിഭാഗം കണ്ടെത്തി. രാസ മിശ്രിതം ഉപയോഗിച്ചാണ് ഇവിടെ കള്ള് ഉണ്ടാക്കിയിരുന്നത്. സംഭവത്തിൽ മൂന്നു പേർ പിടിയിലായി.


ആലുവയിൽ പ്രവ‍ർത്തിച്ചിരുന്ന വ്യാജ കള്ള് നിർമാണ കേന്ദ്രത്തിൽ നിന്ന് രാസ മിശ്രിതം ഉപയോഗിച്ച് നിർമിച്ചുണ്ടാക്കിയ 1500 ലിറ്റർ കള്ളാണ് പിടികൂടിയത്. 35 ലിറ്ററിന്റെ 42 കന്നാസുകളിലായാണ് വ്യാജ കള്ള് സൂക്ഷിച്ചിരുന്നത്. കള്ളുണ്ടാക്കാൻ ഉപയോഗിച്ചിരുന്ന ലോറയിൽ സൾഫേറ്റ്, സോഡിയം ലോറൈൽ സൾഫേറ്റ് എന്നീ പേസ്റ്റ് രൂപത്തിലുള്ള രാസ മിശ്രിതങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഒരു വർഷമായി വാടകക്കെടുത്ത കെട്ടിടത്തിൽ പ്രവർത്തിച്ച് വന്ന കള്ള് നിർമ്മാണ കേന്ദ്രമാണ് എക്സൈസ് എൻഫോഴ്സ്മെൻ്റ് വിഭാഗം കണ്ടെത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ