തിരുവനന്തപുരം: വി.എം സുധീരനോട് രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് പറഞ്ഞു‍. യു.ഡി.എഫ് ഉന്നത അധികാര സമിതിയില്‍ നിന്ന് രാജി വയ്ക്കും മുന്‍പേ വി.എം സുധീരന്‍ ഘടക കക്ഷികളുമായി ആലോചിക്കണമായിരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറും ആവശ്യപ്പെട്ടിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സുധീരന്‍റെ പ്രസ്താവനകള്‍ യു.ഡി.എഫിനെ പ്രതിരോധത്തിലാക്കി, പാര്‍ട്ടിയില്‍ പറയേണ്ട കാര്യങ്ങള്‍ പുറത്ത് പറഞ്ഞ് സുധീരന്‍ അച്ചടക്ക ലംഘനം നടത്തിയതായും മുനീര്‍ അറിയിച്ചു.


യു.ഡി.എഫ് ഉന്നത അധികാര സമിതിയില്‍ നിന്ന് ഇന്നാണ് വി.എം സുധീരന്‍ രാജിവച്ചത്. ഇമെയില്‍ വഴിയാണ് കെപിസിസി നേതൃത്വത്തെ ഇക്കാര്യം സുധീരന്‍ അറിയിച്ചത്. ഇനി യുഡിഎഫ് യോഗത്തിലേക്കില്ലെന്നും സുധീരന്‍ വ്യക്തമാക്കിയിരുന്നു.


കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ ചൊല്ലി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു സുധീരന്‍. യു.ഡി.എഫ്. യോഗത്തിലേക്കില്ലെന്നും ഉന്നതാധികാര സമിതിയില്‍ നിന്ന് രാജിവെക്കുകയാണെന്നുമാണ് സുധീരന്‍ മെയിലിലൂടെ നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. ഇന്ന് രാവിലെയാണ് അദ്ദേഹം മെയില്‍ അയച്ചത്.