Lulu Mall Offer Sale: ഓഫര്‍ സെയിലിനിടെ ലുലു മാളില്‍ ലക്ഷങ്ങളുടെ മൊബൈല്‍ മോഷണം; 9 താത്ക്കാലിക ജീവനക്കാര്‍ പിടിയില്‍
Theft at Thiruvananthapuram Lulu Mall: ലുലു മാളിലെ ഓഫർ സെയിലിനിടെ താത്ക്കാലിക ജോലിക്കായി കയറിയ 9 പേരാണ് മോഷണവുമായി ബന്ധപ്പെട്ട് പിടിയിലായിരിക്കുന്നത്.
തിരുവനന്തപുരം: ഓഫർ സെയിലിനിടെ തിരുവനന്തപുരം ലുലു മാളിൽ മോഷണം. മാളിൽ നിന്ന് 6 ലക്ഷത്തോളം രൂപയുടെ മൊബൈൽ ഫോൺ മോഷണം പോയി. സംഭവവുമായി ബന്ധപ്പെട്ട് 9 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വില കൂടിയ ആറ് ഐ ഫോണുകളാണ് മോഷണം പോയത്. പ്രായപൂർത്തി ആകാത്തവർ ഉൾപ്പടെയാണ് മോഷണത്തിന് പിടിയിലായിരിക്കുന്നത്. ലുലു മാളിൽ ജോലിക്ക് നിന്നവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. പിടിയിലാവർ ലുലു മാളിലെ ഓഫർ സെയിലിനിടെ താത്ക്കാലിക ജോലിക്കായി കയറിയവരാണെന്നാണ് വിവരം. പോലീസ് കസ്റ്റഡിയിലെടുത്ത 9 പേരില്‍ 6 പേരും പ്രായപൂർത്തിയാകാത്തവരാണ്. പ്രതികളുടെ വീടുകളില്‍ നടത്തിയ പരിശോധനയിൽ ഐ ഫോണുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ALSO READ: കൊച്ചിയിൽ ലഹരി വേട്ട; 75 അതിമാരക മയക്കു മരുന്നു ഗുളികകളുമായി യുവാവ് പിടിയിൽ
ജൂലൈ 4 മുതല്‍ 7 വരെയാണ് തിരുവനന്തപുരം ലുലു മാളില്‍ ഓഫര്‍ സെയില്‍ നടന്നത്. ലുലു ഓണ്‍ സെയില്‍, എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ഷോപ്പിംങ് ആഘോഷങ്ങളുടെ ഭാഗമായുള്ള മഹാ ഓഫര്‍ സെയിലാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്. പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍ തുണിത്തരങ്ങള്‍, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍, ലാപ്‌ടോപ്, മൊബൈല്‍, ടിവി, അവശ്യവസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, ബാഗുകള്‍, പാദരക്ഷകള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങള്‍ക്കും വന്‍ വിലക്കിഴിവാണ് ഏര്‍പ്പെടുത്തിയിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.