കോട്ടയം: മോക്ഡ്രില്ലിനിടയിൽ യുവാവ് മണിമലയാറ്റിൽ മുങ്ങിമരിച്ച സംഭവത്തിൽ വകുപ്പുകളുടെ ഏകോപനമില്ലായ്മയെന്ന് കളക്ടറുടെ റിപ്പോർട്ട്. അനുവാദമില്ലാതെ മോക്ഡ്രിൽ നടത്തുന്ന സ്ഥലം മാറ്റിയതായും കളക്ടർ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. വ്യാഴാഴ്ച്ച രാവിലെയാണ് മോക്ഡ്രില്ലിനിടയിൽ ബിനു സോമൻ മണിമലയാറ്റിൽ മുങ്ങിമരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ദേശീയ ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക്ഡ്രില്ലിൽ അഗ്നി രക്ഷാസേനയുൾപ്പെടെ എല്ലാ വകുപ്പുകളും പങ്കെടുത്തിരുന്നു. എന്നാൽ നദിയിലേക്കിറങ്ങിയ നാല് പേരിൽ മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും വെള്ളത്തിൽമുങ്ങുപ്പോയ ബിനു സോമനെ 45 മിനിറ്റിന് ശേഷമാണ് പുറത്തെടുത്തത്. മുൻകൂട്ടി നിശ്ചയിച്ച സ്ഥലം മാറ്റി പടുതോട് പാലത്തിന് സമീപത്തേക്ക് മോക്ഡ്രിൽ മാറ്റിയത് റവന്യൂ വകുപ്പോ ജില്ലാ കളക്ടറോ അറിഞ്ഞിരുന്നില്ല. എൻഡിആർഎഫ് ആണ് സ്ഥലം മാറ്റി നിശ്ചയിച്ചത് എന്ന് കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.


ALSO READ: Mockdrill Accident: മോക്ക്ഡ്രില്ലിനിടെ പുഴയിൽ മുങ്ങിയ യുവാവ് മരിച്ചു


മോക്ഡ്രില്ലിൽ വകുപ്പുകൾ തമ്മിൽ ഏകോപനമുണ്ടായില്ല എന്നും കളക്ടറുടെ റിപ്പോർട്ടിലുണ്ട്. നദിയിലേക്ക് ചാടിയ നാല് പേരിൽ മൂന്ന് പേരെ അഗ്നി രക്ഷാസേന രക്ഷപെടുത്തണമെന്നും ഒരാളെ എൻഡിആർഎഫ് രക്ഷപെടുത്തണമെന്നുമാണ് തീരുമാനിച്ചിരുന്നത്. മൂന്ന് പേരെ അഗ്നി രക്ഷാ സേന രക്ഷപെടുത്തിയങ്കിലും എൻഡിആർഎഫ് രക്ഷപെടുത്തേണ്ട ബിനു മുങ്ങിതാണിട്ടും എൻഡിആർഎഫ് രക്ഷാപ്രവർത്തനം നടത്താഞ്ഞത് വകുപ്പുകളുടെ ഏകോപനമില്ലായ്മയായി കാണുന്നുവെന്നാണ് കളക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഇനി സർക്കാർ  നടപടികൾ സ്വീകരിക്കുക. മരിച്ച ബിനു സോമന്റെ സംസ്കാരം ഇന്ന് നടക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.