Mockdrill Accident: മോക്ക്ഡ്രില്ലിനിടെ പുഴയിൽ മുങ്ങിയ യുവാവ് മരിച്ചു

Mockdrill Accident:  മോക്ക്ഡ്രില്ലിനിടെ യുവാവ് മണി മലയാറിൽ മുങ്ങി പോവുകയായിരുന്നു. യുവാവിനെ ഉടന്‍തന്നെ പുഷ്പഗിരി മെഡിക്കൽ കോളേജിലെത്തിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 29, 2022, 09:29 PM IST
  • മോക്ക്ഡ്രില്ലിനിടെ യുവാവ് മണി മലയാറിൽ മുങ്ങി പോവുകയായിരുന്നു. യുവാവിനെ ഉടന്‍തന്നെ പുഷ്പഗിരി മെഡിക്കൽ കോളേജിലെത്തിച്ചിരുന്നു.
Mockdrill Accident: മോക്ക്ഡ്രില്ലിനിടെ പുഴയിൽ മുങ്ങിയ യുവാവ് മരിച്ചു

Mockdrill Accident: ദേശീയ ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ക്ഡ്രില്ലിനിടെ  അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു. പത്തനംതിട്ട  മല്ലപ്പള്ളി പടുതോട് സ്വദേശി ബിനു സോമൻ ആണ് മരിച്ചത്.

ഗുരുതരാവസ്ഥയിൽ തുടരുകയയിരുന്ന യുവാവിന്‍റെ ആരോഗ്യനില വൈകുന്നേരത്തോടെ വഷളാവുകയായിരുന്നു.   

Also Read:  Mockdrill Accident : ദേശീയ ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക് ഡ്രില്ലിനിടെ അപകടം; യുവാവ് ഗുരുതരാവസ്ഥയിൽ

മോക്ക്ഡ്രില്ലിനിടെ യുവാവ് മണി മലയാറിൽ മുങ്ങി പോവുകയായിരുന്നു. യുവാവിനെ ഉടന്‍തന്നെ പുഷ്പഗിരി മെഡിക്കൽ കോളേജിലെത്തിച്ചിരുന്നു.  യുവാവിന്‍റെ നില ഗുരുതരമായ സാഹചര്യത്തില്‍ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. 

Also Read:  Spying On Dalai Lama: ദലൈലാമയുടെ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചതായി സംശയിക്കുന്ന യുവതി പോലീസ് കസ്റ്റഡിയിൽ

അതേസമയം, രക്ഷാ പ്രവർത്തനത്തിന് എത്തിച്ച ഡിങ്കി ബോട്ടുകളിലെ മോട്ടോറുകൾ പ്രവർത്തിച്ചില്ലെന്നും, ആംബുലൻസിൽ ഓക്സിജൻ ഇല്ലായിരുന്നുവെന്നും നാട്ടുകാർ ആരോപണം ഉന്നയിച്ചിരുന്നു.  

ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് പടുതോട് പാലത്തിന് താഴെ മണിമലയാറ്റിൽ വ്യാഴാഴ്ച്ച രാവിലെ മോക്ക്ഡ്രിൽ  നടത്തിയത്. വെള്ളത്തിൽ അകപ്പെട്ട ആളുകളെ എങ്ങനെ രക്ഷിക്കണം എന്നതിലായിരുന്നു ദേശീയ ദുരന്തനിവാരണ അതോറിറ്റി പരിശീലനം നൽകിയത്. ഈ പരിശീലനത്തിനിടയിലാണ് പാലത്തിങ്കൾ സ്വദേശി ബിനു മണിമലയാറ്റിൽ മുങ്ങിത്താഴ്ന്നത്. എന്നാൽ,അപകടമുണ്ടായിട്ടും യുവാവിനെ രക്ഷിക്കാൻ അര മണിക്കൂറോളം താമസിച്ചാണ് രക്ഷാപ്രവർത്തകർ എത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News