മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ട് കിലുക്ക’ത്തിലെ രസകരമായ ഡയലോഗ് ഡബ്മാഷ് ചെയ്തിരിക്കുകയാണ്.ഒപ്പം എന്ന സിനിമയുടെ ഡബ്‌സ്മാഷിന് വേണ്ടിയാണ് ഹിറ്റ ഡയലോഗിന് പ്രിയനും ലാലും ഡബ്‌സ്മാഷ് ഒരുക്കിയിരിക്കുന്നത്. 'ഒപ്പം'  സിനിമയിലൂടെ വീണ്ടും ഇരുവരും ഒത്തുചേരുകയാണ്. മോഹന്‍ലാല്‍ അന്ധനായ കഥാപാത്രമാകുന്ന ചിത്രമാണ് ഒപ്പം. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ത്രില്ലര്‍  ചിത്രം നിര്‍മ്മിക്കുന്നത്. വിമലാ രാമനാണ് നായിക.