തിരുവനന്തപുരം : പയ്യന്നൂരിന് പിന്നാലെ  ഡിവൈഎഫ്ഐയിലും ഫണ്ട് തട്ടിപ്പ് കണ്ടെത്തി. തിരുവനന്തപുരം പാളയം ബ്ലോക്കിലാണ് തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്.  ഡിവൈഎഫ്ഐ നേതാവായിരുന്ന പി ബിജുവിന്‍റെ സ്മരണാര്‍ഥം ആരംഭിക്കുന്ന റെഡ് കെയര്‍ സെന്‍ററിനായി പിരിച്ച ഫണ്ടിലാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയായത്. 5,20,200 രൂപയുടെ തട്ടിപ്പ് നടത്തിയതായി ആണ് കണ്ടെത്തിയത്.  റെഡ് കെയര്‍ സെന്‍ററിനായി  ജില്ലയിലെ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റികളോട് ഫണ്ട് പിരിച്ചു നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിലാണ് വൻതുകയുടെ തട്ടിപ്പ് നടന്നിരിക്കുന്നത്. റെഡ് കെയര്‍ സെന്‍ററിനൊപ്പം ആംബുലന്‍സ് വാങ്ങാനും ലക്ഷ്യമിട്ടാണ് പാളയം ബ്ലോക്ക് കമ്മിറ്റി പിരിവ് നടത്തിയത്. ഓരോ മേഖലാ കമ്മിറ്റികളോടും രണ്ടരലക്ഷം രൂപാ വീതം നല്‍കാനായിരുന്നു പാർട്ടി നിർദേശം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒമ്പത് മേഖലാ കമ്മിറ്റികളും ചേർന്ന് 11,20,200 രൂപയായിരുന്നു പിരിച്ചെടുത്തത്. ഇതില്‍ ആറു ലക്ഷം രൂപ റെഡ് കെയര്‍ സെന്‍ററിനായി സിപിഎം ജില്ലാ കമ്മിറ്റിയ്ക്ക് ഡിവൈഎഫ്ഐ  കൈമാറി.  ഇതിൽ ബാക്കിവന്ന തുകയായ  5,20,200 രൂപ അന്ന് ഡിവൈഎഫ്ഐ പാളയം ബ്ലോക്ക് സെക്രട്ടറിയും നിലവില്‍ ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റുമായ എസ് ഷാഹിന്‍ വകമാറ്റിയെന്നാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. 


ALSO READ: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി ചെലവഴിച്ച പണം ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്നും തിരിച്ച് പിടിക്കണം: വി.ഡി സതീശൻ


ആരോപണം ഉണ്ടായതോടെ ഇക്കാര്യം മെയ് ഏഴാം തിയതി ചേര്‍ന്ന സിപിഎം പാളയം ഏരിയ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ ആരോപണ വിധേയനായ ഷാഹിന്‍ 
 1,32,443 രൂപ ബ്ലോക്ക് കമ്മിറ്റി അക്കൌണ്ടിലേക്ക് നിക്ഷേപിക്കുകയും ചെയ്തു. എന്നാല്‍ ബാക്കി തുകയായ 3,87,757 രൂപയെ കുറിച്ച്  വ്യക്തമായ മറുപടി നൽകിയിരുന്നില്ല. ഇതോടെ മേഖലാ കമ്മിറ്റികള്‍ പരാതിയുമായി സിപിഎം - ഡിവൈഎഫ്ഐ നേതൃത്വങ്ങളെ സമീപിച്ചു. എന്നാല്‍ ചില ഉന്നത നേതാക്കള്‍ തട്ടിപ്പ് നടത്തിയ ആളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും നിലവിൽ ആരോപണങ്ങൾ ഉയരുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.