കൊച്ചി: തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൺ മാവുങ്കലുമായി (Monson Mavunkal) അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നതിനെ തുടർന്ന് ചേര്‍ത്തല സി.ഐ.യെ (Cherthala CI) സ്ഥലംമാറ്റി. പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് (Palakkad Crime Branch) ചേര്‍ത്തല സി.ഐ. പി. ശ്രീകുമാറിനെ സ്ഥലംമാറ്റിയത്. അതേസമയം കേസില്‍ ആരോപണവിധേയനായ എറണാകുളം സെന്‍ട്രല്‍ എ.സി. ലാല്‍ജിക്ക് പ്രൊമോഷനോടെയുള്ള നിയമനവും ലഭിച്ചു. എറണാകുളം (Ernakulam) റൂറല്‍ അഡീഷണല്‍ എസ്.പി.യായാണ് ലാല്‍ജിയുടെ പുതിയ നിയമനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

മോൻസൺ മാവുങ്കലിന്റെ മുന്‍ ഡ്രൈവറായിരുന്ന അജിത്തിനെ ചേർത്തല സിഐ പി.ശ്രീകുമാര്‍ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. അജിത്തിനെതിരേ മോൻസൺ ചേര്‍ത്തല പോലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്റ്റേഷനില്‍ വരാന്‍ ആവശ്യപ്പെട്ട് സി.ഐ. ശ്രീകുമാര്‍ അജിത്തിനെ ഭീഷണിപ്പെടുത്തിയത്. 


Also Read: Monson Mavunkal : പുരാവസ്തുക്കൾ ഇപ്പോൾ 2 തരം ഒന്ന് ഒറിജിനൽ രണ്ട് മെയ്ഡ് ഇൻ മാവുങ്കൽ, അറിയാം കേരളം തിരയുന്ന തട്ടിപ്പ് വീരൻ മോൻസൺ മാവുങ്കല്ലിനെ കുറിച്ച്


കലിങ്ക കല്ല്യാണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന മോണ്‍സന്‍ മാവുങ്കലിന്റെ കടലാസ് കമ്പനിയെ സംബന്ധിച്ചുള്ള അന്വേഷണവും ക്രൈംബ്രാഞ്ച് വ്യാപിപ്പിച്ചിട്ടുണ്ട്. കമ്പനിയില്‍ മോൻസണിന്റെ പങ്കാളികളെന്ന് കരുതുന്നവരുടെ ചിത്രങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇവരില്‍ നിന്ന് വിവരങ്ങള്‍ തേടാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.


Also Read: Monson Mavunkal: മോൻസന്റെ വീട്ടിൽ റെയ്‌ഡ്‌; മഹാവിഷ്ണുവിന്റെ വിശ്വരൂപം അടക്കമുള്ള വിഗ്രഹങ്ങൾ പിടിച്ചെടുത്തു


തന്റെ ലാപ്‌ടോപ്പിലുള്ള (Laptop) വിവരങ്ങള്‍ മോൻസൺ (Monson) ഡിലീറ്റ് ചെയ്തതായാണ് അന്വേഷണ സംഘം (Investigation Team) വ്യക്തമാക്കുന്നത്. ഇതില്‍ പല ഡിജിറ്റല്‍ തെളിവുകളും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന സൂചനയുള്ളതിനാൽ ലാപ്‌ടോപ്പില്‍ നിന്നുള്ള വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.