കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുഖ്യ പ്രതി മോൻസൻ മാവുങ്കലിന്റെ (Monson Mavunkal) മ്യൂസിയത്തിൽ ക്രൈംബ്രാഞ്ച് (Crime Branch) റെയ്ഡ് നടത്തി. മൊൻസന്റെ കലൂരിലെ മ്യൂസിയത്തിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു റെയ്‌ഡ് (Raid).
റെയ്ഡിൽ (Raid) മ്യൂസിയത്തിലെ ശിൽപ്പങ്ങളും വിഗ്രഹങ്ങളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്. പരിശോധന നടത്തിയത് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ടീമാണ്. പരിശോധനയിൽ വിഷ്ണുവിന്റെ വിശ്വരൂപം അടക്കമുള്ളവ പിടിച്ചെടുത്തതായിട്ടാണ് റിപ്പോർട്ട്.
Also Read:
ക്രൈംബ്രാഞ്ചിന് ശിൽപ്പി സുരേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്തവയിൽ സുരേഷ് മോൻസന് (Monson Mavunkal) നൽകിയ എട്ട് ശിൽപ്പങ്ങളും വിഗ്രഹങ്ങളും ഉൾപ്പെടുന്നുണ്ട്.
പുരാവസ്തുക്കൾ കസ്റ്റഡിയിലെടുക്കുന്നതിന് ക്രൈംബ്രാഞ്ച് സംഘം എത്തിയത് ലോറിയുമായിട്ടാണ്. 80 ലക്ഷം വാഗ്ദാനം ചെയ്തിട്ട് സുരേഷിന് നൽകിയയത് വെറും ഏഴ് ലക്ഷം രൂപ മാത്രമായിരുന്നുവെന്നായിരുന്നു പരാതി.
മോൻസന്റെ (Monson Mavunkal) കൈവശമുള്ള വിശ്വരൂപം അടക്കമുള്ളവ നിർമ്മിച്ചത് താനാണെന്നും വർഷങ്ങളോളം അധ്വാനിച്ചാണ് ശിൽപ്പങ്ങൾ ഉണ്ടാക്കിതെന്നും സുരേഷ് പറഞ്ഞിരുന്നു. ഈ ശിൽപ്പങ്ങൾ തനിക്ക് തിരികെ വേണമെന്നായിരുന്നു സുരേഷ് പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്.
Also Read: Monson Mavunkal: മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നിന്ന് വനം വകുപ്പ് അപൂർവ ഇനം ശംഖുകൾ പിടികൂടി
മോൻസന് സുരേഷ് നൽകിയത് കുമ്പിൾ തടിയിൽ നിർമ്മിച്ച ശിൽപ്പങ്ങളാണ് ഇവയെയാണ് ചന്ദനമരത്തിൽ തീർത്ത ശിൽപ്പങ്ങളെന്ന് പറഞ്ഞ് മോൻസൻ പറ്റിച്ചത്. സുരേഷ് മൊൻസന് നൽകിയത് വിശ്വരൂപം, മറിയ തുടങ്ങി ആറ് ശിൽപ്പങ്ങളാണ്.
ഇതിന്റെ പണത്തിനായി പല പ്രാവശ്യം മോൻസന്റെ (Monson Mavunkal) കൊച്ചിയിലെ വീട്ടിൽ പോയിരുന്നുവെങ്കിലും അദ്ദേഹം നൽകിയില്ലയെന്നും മൊൻസാൻ അറസ്റ്റിലാകുന്നതിന് ഒരാഴ്‌ച്ച മുൻപും വീട്ടിലെത്തി മോൻസനെ കണ്ടിരുന്നുവെന്നും രണ്ട് ദിവസത്തിനകം പണം നൽകാമെന്ന് പറഞ്ഞാണ് തന്നെ മടക്കി അയച്ചതെന്നും സുരേഷ് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...