കൊച്ചി: മോൻസൻ മാവുങ്കലിനെതിരായ (Monson Mavunkal) പുരാവസ്തു തട്ടിപ്പ് കേസിലെ പോലീസിന്റെ സത്യവാങ്മൂലത്തെ വിമർശിച്ച് ഹൈക്കോടതി. സത്യവാങ്മൂലം കൂടുതൽ ചോദ്യങ്ങളുയർത്തുന്നുവെന്ന് ഹൈക്കോടതി (High Court) വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

മോൻസൻ മാവുങ്കലിന്റെ വീട്ടിൽ പോയ ലോക്നാഥ് ബെഹ്റയ്ക്കും മനോജ് ഏബ്രഹാമിനും പുരാവസ്തു നിയമത്തെക്കുറിച്ച് അറിവില്ലേയെന്ന് കോടതി ചോദിച്ചു. ടിപ്പുവിന്റെ സിംഹാസനവും മോശയുടെ അം​ശവടിയും കണ്ടിട്ട് ഇവർക്ക് മനസ്സിലായില്ലേയെന്ന് കോടതി ആരാഞ്ഞു.


ALSO READ: Monson Mavunkal : മോൻസൺ മാവുങ്കലിനെതിരായ കേസ് അട്ടിമറിക്കാൻ ഐജി ശ്രമിച്ചതായി ഡിജിപി റിപ്പോർട്ട്


പുരാവസ്തുക്കൾ സൂക്ഷിക്കുന്നതിനും അവ പ്രദർശിപ്പിക്കുന്നതിനും നിയമമുണ്ട്. ഈ നിയമത്തെക്കുറിച്ച് ഉന്നത പോലീസ് ഉദ്യോ​ഗസ്ഥർക്ക് അറിവില്ലായിരുന്നോയെന്നും കോടതി ചോദിച്ചു. ആര് ക്ഷണിച്ചിട്ടാണ് ഡിജിപിയും എഡിജിപിയും മോൻസണിന്റെ വീട്ടിലേക്ക് പോയത്. ആരാണ് ഇവരെ മോൻസണിന്റെ വീട്ടിലേക്ക് കൊണ്ടുപോയത്. മോൻസണെതിരെ സംശയം ഉണ്ടായിട്ടും പോലീസ് എന്തിന് സംരക്ഷണം നൽകിയെന്നും ഉന്നത പോലീസ് ഉദ്യോ​ഗസ്ഥർ ഭാ​ഗമായിട്ടുള്ള കേസ് പോലീസ് അന്വേഷിച്ചാൽ മതിയാകുമോയെന്നും കോടതി ചോദിച്ചു.


പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ കേസ് അട്ടിമറിക്കാൻ  ഐജി ശ്രമിച്ചതായി ഡിജിപി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. മോൻസൺ മാവുങ്കലിന്റെ മ്യൂസിയത്തിന് കേരള പൊലീസ് സംരക്ഷണം നൽകിയെന്ന കേസിലാണ് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.


ALSO READ: Monson Mavunkal | മോൻസൺ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി; മുൻ ജീവനക്കാരി ക്രൈംബ്രാഞ്ചിന് പരാതി നൽകി


പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ കേസ് അട്ടിമറിക്കാൻ  ഐജി ശ്രമിച്ചതായി ഡിജിപി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. മോൻസൺ മാവുങ്കലിന്റെ മ്യൂസിയത്തിന് കേരള പൊലീസ് സംരക്ഷണം നൽകിയെന്ന കേസിലാണ് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റെ റിപ്പോർട്ട് അനുസരിച്ച് കേസ് അട്ടിമറിക്കാൻ ഐജി ലക്ഷ്മണ ഇടപെട്ടിരുന്നു. മാത്രമല്ല മോൻസൺ മാവുങ്കലിനെതിരായ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനും ഐജി ലക്ഷ്മണ ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.


ഇതുകൂടാതെ മുൻ സംസ്ഥാന പോലീസ് മേധാവി ആയിരുന്ന ലോക് നാഥ് ബെഹ്റയുടെ മോൻസൺ മാവുങ്കലുമായുള്ള ഇടപാടുകളെ കുറിച്ചും ഡിജിപി ഹൈക്കോടതിയിൽ വിശദീകരണം നൽകി.  ലോക് നാഥ് ബെഹ്റയുടെ മൊഴിയനുസരിച്ച് അദ്ദേഹം പുരാവസ്തുക്കൾ കാണാനായി മാത്രമാണ്  മോൻസൺ മാവുങ്കലിന്റെ മ്യൂസിയത്തിലെത്തിയത്. മാത്രമല്ല ലോക് നാഥ് ബെഹ്റ   മ്യൂസിയത്തിലെത്തിയ സമയത്ത് മോൻസൺ മാവുങ്കലിന്റെ ഇടപാടുകളെ കുറിച്ച് റിപ്പോർട്ടുകൾ ഉണ്ടായിരുന്നില്ലെന്നും ഡിജിപി ഹൈക്കോടതിയിൽ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.