തിരുവനന്തപുരം:   ഈ വര്‍ഷത്തെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ വൈകുമെന്ന് റിപ്പോര്‍ട്ട്...  


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തില്‍ മെയ് മാസം അവസാനത്തോടെ കാലവര്‍ഷം എത്തുമെന്ന സ്വകാര്യ കാലാവസ്ഥാ ഏജന്‍സികളുടെ പ്രവചനങ്ങളെ തള്ളി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇക്കുറി ജൂണ്‍ അഞ്ചിന് മാത്രമേ കാലവര്‍ഷം എത്തുകയുള്ളൂവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 


അനുമാനങ്ങളില്‍ 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയും കാണുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനത്ത് സാധാരണ ഗതിയില്‍ ജൂണ്‍ ഒന്നുമുതലാണ് കാലവര്‍ഷം ആരംഭിക്കുന്നത്.



സ്വകാര്യ കാലാവസ്ഥ ഏജന്‍സിയായ സ്‌കൈമെറ്റ് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മെയ് 28ന് തന്നെ കേരളത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. സാഹചര്യങ്ങളില്‍ മാറ്റം വന്നാല്‍ കാലവര്‍ഷ മഴ ഒന്നോ രണ്ടോ ദിവസം നേരത്തെയോ അല്ലെങ്കില്‍ വൈകിയോ എത്താനും സാധ്യതയുണ്ടെന്നും സ്‌കൈമെറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.



ഇത്തവണ സാധരണ മഴ കിട്ടുമെന്നാണ് വിലയിരുത്തല്‍. ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് സംസ്ഥാനത്ത് കാലവര്‍ഷക്കാലമായി കണക്കാക്കുന്നത്.