ആ ആശ്രയകേന്ദ്രം ഇന്നില്ല; ഏറ്റവുമധികം കുട്ടികളെത്തിയ അമ്മത്തൊട്ടിലെവിടെ?
കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയാൽ വിക്ടോറിയ ആശുപത്രിയിൽ സൈറൻ മുഴങ്ങും. ആർ.എം. ഒ. സൂപ്രണ്ട് എന്ന് ഉള്ളവർക്ക് സന്ദേശവും ലഭിക്കും.ആർ.എം.ഒയുടെ നേതൃത്വത്തിൽ കുഞ്ഞിനെ ഐ സി യുവിലേക്ക് മാറ്റും. കുഞ്ഞിനെ വിദഗ്ധ പരിശോധനക്കു ശേഷം ശിശുക്ഷേമ സമിതിക്ക് കൈമാറും.
കൊല്ലം: കൊല്ലത്തെ അമ്മത്തൊട്ടില്‍ പ്രവർത്തന രഹിതമായിട്ട് മാസങ്ങൾ പിന്നിട്ടിട്ടും കണ്ണ് തുറക്കാതെ അധികാരികൾ. സെന്‍റർ പ്രവർത്തിക്കാത്തതു മൂലമുള്ള സാങ്കേതിക തകരാറാണ് അമ്മത്തൊട്ടിൽ അടച്ചിടുന്നതിലേക്ക് നയിച്ചത്. എന്നാൽ ബന്ധപ്പെട്ട അധികാരികൾ ഇത് വീണ്ടും പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടിയൊന്നും സ്വീകരിക്കുന്നില്ല.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുഞ്ഞുങ്ങളെ അമ്മത്തൊട്ടിലിൽ വഴി ലഭിച്ചിരുന്നത് കൊല്ലത്താണ്. കുഞ്ഞുങ്ങളുമായി എത്തുമ്പോൾ തനിയെ തൊട്ടിൽ തുറക്കപ്പെടും. കൈയ്യിൽ കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ മാത്രമെ വാതിൽ തുറക്കാറുള്ളു. കുഞ്ഞിനെ ഉപേക്ഷിക്കുന്നതിന് മുമ്പ് ഒരിക്കൽക്കൂടി ചിന്തിക്കാനുള്ള മുന്നറിയിപ്പ് നൽകുന്ന സന്ദേശം കേൾക്കാം.
കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയാൽ വിക്ടോറിയ ആശുപത്രിയിൽ സൈറൻ മുഴങ്ങും. ആർ.എം. ഒ. സൂപ്രണ്ട് എന്ന് ഉള്ളവർക്ക് സന്ദേശവും ലഭിക്കും.ആർ.എം.ഒയുടെ നേതൃത്വത്തിൽ കുഞ്ഞിനെ ഐ സി യുവിലേക്ക് മാറ്റും. കുഞ്ഞിനെ വിദഗ്ധ പരിശോധനക്കു ശേഷം ശിശുക്ഷേമ സമിതിക്ക് കൈമാറും.
സെൻസർ തകരായി വാതിൽ തുറക്കാതെ വന്നതോടെയാണ് അമ്മ തൊട്ടിൽ അടച്ചെതെന്ന് അതികൃതർ പറയുന്നത്. സർക്കാർ അടിയന്തരമായി ഈ പ്രശ്നത്തിൽ ഇടപെടണമെന്നും സെൻസർ തകരാറുപറഞ്ഞു ഇതിൽ നിന്നും ഒഴിഞ്ഞു മാറരുതെന്നും മുൻ. ഡി.സി.സി പ്രസിഡന്റും. എ.ഐ.സി.സി അംഗവുമായ ബിന്ദു കൃഷ്ണ പറഞ്ഞു.
പ്രവർത്തന രഹിതമല്ലന്ന് കാട്ടി നാല് വശത്തും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. രാത്രികാലങ്ങളിലും പുലർച്ചയിലുമായിട്ടാണ് കുഞ്ഞുങ്ങളെ ലഭിക്കുന്നത്. രാത്രിയിൽ എത്തുന്നവർക്ക് വെളിച്ചക്കുറവ് കാരണം പോസ്റ്ററുകൾ കാണുന്നില്ല. ആശുപത്രി പരിസരത്ത് തെരുവുനായ് ശല്യം വളരെ രൂക്ഷമാണ്. ഇത്രയൊക്കെയായിട്ടും ഒരു നടപടിയും എടുക്കാതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് രംഗത്ത് എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...