സ്വപ്‌ന പറഞ്ഞതെല്ലാം സത്യം, അവരെ സംരക്ഷിക്കും; സ്വപ്നക്ക് മേൽ ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്ന് എച്ച്ആര്‍ഡിഎസ്

സ്വപ്‌ന സുരേഷ് എച്ചഡിആര്‍എസ് സ്റ്റാഫ് ആയിരിക്കുന്നിടത്തോളം അവരെ സംരക്ഷിക്കുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണ്

Written by - Zee Malayalam News Desk | Last Updated : Jun 10, 2022, 02:23 PM IST
  • സ്വപ്‌ന പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് വിശ്വസിക്കുന്നു
  • രഹസ്യമൊഴി നല്‍കാന്‍ മൂന്ന് മാസം മുന്‍പ് തന്നെ തീരുമാനിച്ചിരുന്നു
  • സ്വപ്‌ന സുരേഷ് എച്ചഡിആര്‍എസ് സ്റ്റാഫ് ആയിരിക്കുന്നിടത്തോളം അവരെ സംരക്ഷിക്കും
സ്വപ്‌ന പറഞ്ഞതെല്ലാം സത്യം, അവരെ സംരക്ഷിക്കും; സ്വപ്നക്ക് മേൽ ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്ന് എച്ച്ആര്‍ഡിഎസ്

സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് സ്വപ്‌ന പറഞ്ഞകാര്യങ്ങള്‍ സത്യമാണെന്ന് വിശ്വസിക്കുന്നതായി  എച്ച്ആര്‍ഡിഎസിന്റെ വൈസ് പ്രസിഡന്റ് കെജി വേണുഗോപാല്‍ വ്യക്തമാക്കി. രഹസ്യമൊഴി നല്‍കാന്‍ മൂന്ന് മാസം മുന്‍പ് തന്നെ തീരുമാനിച്ചിരുന്നു. മൊഴി പുറത്തുവന്നാല്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടാകാവുന്ന വിവാദങ്ങള്‍ ചൂണ്ടിക്കാട്ടി ചില ഉദ്യോഗസ്ഥര്‍ പിന്തിരിപ്പിച്ചു. സ്വപ്‌ന സുരേഷ് എച്ചഡിആര്‍എസ് സ്റ്റാഫ് ആയിരിക്കുന്നിടത്തോളം അവരെ സംരക്ഷിക്കുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

എച്ച്ആര്‍ഡിഎസിന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്വപ്ന കോടതിയില്‍ മൊഴി നല്‍കിയതെന്ന് സ്വപ്‌നയുടെ അടുത്ത സുഹൃത്തായ ഷാജ് കിരണ്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് എച്ച്ആര്‍ഡിഎസിന്റെ വിശദീകരണം. സ്വപ്ന കോടതിയില്‍ മൊഴി നല്‍കിയതില്‍ എച്ച്ആര്‍ഡിഎസിന് യാതൊരുബന്ധവുമില്ല. ഇത് സംബന്ധിച്ച് ഒരു സഹായവും അവര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  എച്ചഡിആര്‍എസുമായി ബന്ധപ്പെട്ട് ഷാജ് കിരണ്‍  പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണ്. സ്വര്‍ണക്കടത്തുകേസിലെ പുതിയ വെളിപ്പെടുത്തലില്‍ സ്വപ്‌ന പറയുന്നതാണ് സത്യമെന്ന് വിശ്വസിക്കുന്നു. അതിന്റെ തെളിവുകള്‍ അവരുടെ കൈവശമുണ്ടെന്ന് അവര്‍ പറഞ്ഞതായും വേണുഗോപാല്‍ വ്യക്തമാക്കി.

സ്വപ്‌ന സുരേഷ് എച്ചഡിആര്‍എസ് സ്റ്റാഫ് ആയിരിക്കുന്നിടത്തോളം അവരെ സംരക്ഷിക്കുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണ്. ചെയ്യാന്‍ കഴിയാവുന്ന കാര്യങ്ങളെല്ലാം ചെയ്യുമെന്നും വേണുഗോപാല്‍ പറഞ്ഞു. ഇതില്‍ ഒരു രാഷ്ട്രീയ പ്രേരണയുമില്ല. വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ പെട്ടവര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

സ്വപ്നക്ക് മേൽ ഒരു സമ്മർദ്ദവും എച്ചഡിആര്‍എസ് ചെലുത്തിയിട്ടില്ല. ബിലീവേഴ്സ് ചർച്ചിന് ഫണ്ട് എച്ചഡിആര്‍എസിന് ലഭ്യമാക്കാം എന്ന് അറിയിച്ച് ഷാജ് തങ്ങളെ ബന്ധപ്പെടുകയായിരുന്നു. എച്ചഡിആര്‍എസിന് രാഷ്ട്രീയമില്ല. എച്ചഡിആര്‍എസിന് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ തണലില്ല.എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉൾപ്പെട്ടവർ എച്ചഡിആര്‍എസിൽ ഉണ്ട്. ആർ.എസ്.എസിന്‍റെ  നിയന്ത്രണത്തിലാണെന്ന് വരുത്തി തീർക്കാൻ ഗൂഡ ശ്രമം നടക്കുന്നുവെന്നും ചീഫ് പ്രൊജക്ട് കോർഡിനേറ്റർ ജോയ് മാത്യൂ വ്യക്തമാക്കി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

 

Trending News