തിരുവനന്തപുരം: മൂലമറ്റത്തെ ജനറേറ്റുകളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു. സംസ്ഥാനത്തിനന്റെ പുറത്തു നിന്നും 400 മെഗാ വാട്ട് വൈദ്യുതി ലഭിച്ചതിനെ തുടർന്നാണ് നിയന്ത്രണം പിൻവലിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

മൂലമറ്റത്തെ 6 ജനറേറ്ററുകള്‍ പ്രവര്‍ത്തന രഹിതമായതുകൊണ്ട്  രാത്രി 7.30 മുതല്‍ വൈദ്യുതി നിയന്ത്രണം (KSEB) ഏര്‍പ്പെടുത്തിയിരുന്നു.  ഇത് ഏതാണ്ട് 9 മണിയോടെ പൂര്‍ണ്ണമായും നിയന്ത്രണം പിന്‍വലിച്ചുവെന്നും കെഎസ് ഇബി അറിയിച്ചു.


Also Read: Kseb New Mobile App: സേവനങ്ങൾ വാതിൽപ്പടിയിൽ കെ.എസ്.ഇ.ബിയുടെ വാതിൽപ്പടി സേവനങ്ങൾ


പ്രതിസന്ധി മറികടക്കാന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം ഇതര സംസ്ഥാനങ്ങളിലെ വൈദ്യുതി ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ നിന്നും വൈദ്യുതി എത്തിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.


ശേഷം 11.30 ഓടെ മൂലമറ്റത്തെ ജനറേറ്റര്‍ തകരാര്‍ പരിഹരിച്ചുവെന്നും ഇപ്പോൾ കേടായ ആറ് ജനറേറ്ററുകളും പ്രവര്‍ത്തനക്ഷമമായെന്നും അധികൃതര്‍ അറിയിച്ചു. 


Also Read: Horoscope 13 August 2021: ഇന്ന് ഒരുപാട് സന്തോഷം നൽകും, ഈ 2 രാശിക്കാർ ജാഗ്രത പാലിക്കുക!


ജനറേറ്ററിലേക്ക് കറന്റ് കൊടുക്കുന്ന ബാറ്ററിയുടെ തകരാര്‍ ആണ് ജനറേറ്ററുകള്‍ നിന്നു പോകാന്‍ കാരണമെന്നാണ് പ്രാഥമിക വിശദീകരണം. ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ ഇന്ന് മൂലമറ്റത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും റിപ്പോർട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.