Kseb New Mobile App: സേവനങ്ങൾ വാതിൽപ്പടിയിൽ കെ.എസ്.ഇ.ബിയുടെ വാതിൽപ്പടി സേവനങ്ങൾ

കോവിഡിന്റെ രണ്ടാം വരവ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍, ഒരു തവണ പോലും സെക്ഷന്‍ ഓഫീസ് സന്ദര്‍ശിക്കാതെ  എല്ലാ സേവനങ്ങളും നടപ്പാക്കുകയാണ് ലക്ഷ്യം

Written by - Zee Malayalam News Desk | Last Updated : Aug 12, 2021, 08:47 PM IST
  • സേവനങ്ങള്‍ക്കായി ഇനി വൈദ്യുതി ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടതില്ല.
  • ഒറ്റ ഫോണ്‍ കാളിലൂടെ ലഭ്യമാക്കുന്ന 'സേവനങ്ങൾ വാതിൽപ്പടിയിൽ'\
  • പദ്ധതി കെ എസ് ഇ ബിയുടെ എല്ലാ സെക്ഷനോഫീസുകളിലേക്കും വ്യാപിപ്പിക്കും
Kseb New Mobile App: സേവനങ്ങൾ വാതിൽപ്പടിയിൽ കെ.എസ്.ഇ.ബിയുടെ വാതിൽപ്പടി സേവനങ്ങൾ

തിരുവനന്തപുരം: 'സേവനങ്ങൾ വാതിൽപ്പടിയിൽ' പദ്ധതിയുടെ ഭാഗമായി ജീവനക്കാര്‍ക്ക് വേണ്ടി തയ്യാറാക്കിയ മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം – സേവനങ്ങള്‍ക്കായി ഇനി വൈദ്യുതി ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടതില്ല. കെ.എസ്.ബി.യുടെ മൊബൈൽ ആപ്പ് എത്തുന്നു.

കോവിഡിന്റെ രണ്ടാം വരവ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍, ഒരു തവണ പോലും സെക്ഷന്‍ ഓഫീസ് സന്ദര്‍ശിക്കാതെ, പുതിയ വൈദ്യുതി കണക്ഷന്‍, താരിഫ് മാറ്റല്‍, ഉടമസ്ഥാവകാശം മാറ്റല്‍, ഫേസ് മാറ്റല്‍, മീറ്ററും ലൈനും മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ഒറ്റ ഫോണ്‍ കാളിലൂടെ ലഭ്യമാക്കുന്ന 'സേവനങ്ങൾ വാതിൽപ്പടിയിൽ' പദ്ധതി കെ എസ് ഇ ബിയുടെ എല്ലാ സെക്ഷനോഫീസുകളിലേക്കും വ്യാപിപ്പിക്കും എന്ന് ബഹു.വൈദ്യുതി മന്ത്രി ശ്രീ.കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. 

ALSO READ: Dollar smuggling case: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് ചർച്ച ചെയ്യണമെന്ന ആവശ്യം തള്ളി സ്പീക്കർ

ഈ പദ്ധതിയുടെ ഭാഗമായി ജീവനക്കാര്‍ക്ക് വേണ്ടി തയ്യാറാക്കിയ മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന്റെ രൂക്ഷത കണക്കിലെടുത്ത് ഉപഭോക്താക്കള്‍ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ബഹു.മന്ത്രി അഭിപ്രായപ്പെട്ടു.

ALSO READ: ഇത് കാലം നല്‍കിയ തിരിച്ചടി...!! Pinarayi Vijayan മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് അന്വേഷണം നേരിടണം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

പ്രസ്തുത മൊബൈല്‍ ആപ്പിലൂടെ, നിയോഗിക്കപ്പെട്ട വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥന്‍ ഉപഭോക്താവിന്റെ വീട്ടില്‍ എത്തുകയും ആവശ്യമായ വിവരങ്ങള്‍ മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തുകയും, സമര്‍പ്പിക്കേണ്ട രേഖകളുടെ ഫോട്ടോ അപ് ലോഡ് ചെയ്യുന്ന രീതിയുമാണ് അവലംബിക്കപ്പെടുന്നത്. ഇതിലൂടെ വൈദ്യുതി സെക്ഷന്‍ ഓഫീസുകള്‍ പേപ്പര്‍ ലെസ്സ് ഒഫീസുകളായി മാറുവാനും ഉപഭോക്താക്കള്‍ നല്‍കുന്ന വിവരങ്ങള്‍ എക്കാലവും നഷ്ടപ്പെടാതെ ഡിജിറ്റല്‍ മാതൃകയില്‍ സൂക്ഷിച്ചു വയ്ക്കുവാനും കഴിയും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News