Sabarimala : ശബരിമലയിൽ തീര്‍ത്ഥാടകര്‍ക്ക് കൂടുതൽ ഇളവുകൾ അനുവദിച്ചു. പമ്പ (Pamba) സ്നാനം ഇന്ന് മുതൽ ആരംഭിച്ചിട്ടുണ്ട്. നാളെ മുതൽ പരമ്പരാഗത നീലി മല പാത തീർഥാടകർക്കായി തുറന്ന് നൽകി. എന്നാൽ നേരിട്ട് നെയ്യഭിഷേകം നടത്താൻ ഇനിയും അനുമതി നൽകിയിട്ടില്ല. പമ്പാ സ്നാനത്തിന് നാല് കടവുകളിലാണ് അനുമതി നൽകിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പമ്പാ ത്രിവേണി മുതല്‍ ആറാട്ട് കടവ് വരെയുള്ള നാല് കടവുകളിലാണ് അനുമതി നൽകിയിരിക്കുന്നത്. അതെസമയം പമ്പയിൽ അപകട സാധ്യത ഒഴിവാക്കാൻ ജലസേചന വകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നദിയിൽ സ്നാനത്തിന് അനുമതിയുള്ള പ്രദേശങ്ങളിൽ വേലികെട്ടി തിരിച്ചിട്ടുണ്ട്.


ALSO READ: Sabarimala e-Kanikka | ശബരിമലയിൽ ഇനി കാണിക്ക ഗൂഗിൾ പേ വഴി സമർപ്പിക്കാം


നാളെ മുതലാണ് തീർഥാടകരെ നീലിമല വഴി സന്നിധാനത്തേക്ക് കടത്തി വിടാൻ ആരംഭിക്കുന്നത്. മാത്രമല്ല ഈ വഴിയിലെ ആശുപത്രികൾ ഇന്ന് മുതൽ പ്രവർത്തിക്കാൻ ആരംഭിക്കും. ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടക‍ർക്ക് സന്നിധാനത്ത് മുറികളില്‍ തങ്ങാം. പന്ത്രണ്ട് മണിക്കൂര്‍ സമയത്തേക്ക് മാത്രമായിരിക്കും അനുമതി താങ്ങാൻ അനുമതി നൽകുക.


ALSO READ: Sabarimala : ശബരിമലയിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു


എന്നാൽ തുറസ്സായ സ്ഥലങ്ങളിൽ വിരി വെക്കാൻ അനുമതി നൽകിയിട്ടില്ല. ഇന്ന് മുതൽ സന്നിധാനത്ത് മുറികൾ വാടകയ്ക്ക് നൽകാൻ ആരംഭിക്കും. വിർച്വൽ ക്യു സംവിധാനം ഇനിയും തുടരും. സന്നിധാനത്ത് നിലവിൽ വൻ തിരക്കാണ് അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.