Kerala Sports Department : കായിക രംഗത്ത് കൂടുതൽ തൊഴിൽ സാധ്യത സൃഷ്ടിക്കും: മന്ത്രി അബ്ദുറഹ്മാൻ
1,300 കോടി രൂപയാണ് കായികരംഗത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ മാറ്റി വച്ചിരിക്കുന്നത്. കിഫ്ബിയില്‍ നിന്നുള്ള 1000 കോടിയും അനുബന്ധഫണ്ടില്‍ നിന്ന് 300 കോടി രൂപയുമാണ് വകയിരുത്തിയത്.
പത്തനംതിട്ട: കായികരംഗത്ത് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍. വെറുമൊരു വിനോദം എന്നതിനപ്പുറം കായികരംഗത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സംസ്ഥാനമാണ് കേരളം. അത് മുന്‍നിര്‍ത്തിയാണ് കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും സ്റ്റേഡിയം നിര്‍മാണത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അയിരൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമപഞ്ചായത്തുകളുടെ അടിസ്ഥാനത്തിൽ സ്റ്റേഡിയം നിർമിക്കുന്നതിലൂടെ സാധാരണക്കാർക്ക് വരെ കായിക രംഗത്ത് മികച്ച സൗകര്യം ലഭിക്കുന്നതിന് വഴിതുറക്കാൻ സാധിക്കും. ജില്ലാതല സ്പോർട്സ് കൗണ്‍സിലുകളെ കൂടാതെ പഞ്ചായത്ത് തലത്തിലുള്ള സ്പോര്‍ട്സ് കൗണ്‍സിലുകളും രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 1,300 കോടി രൂപയാണ് കായികരംഗത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ മാറ്റി വച്ചിരിക്കുന്നത്. കിഫ്ബിയില്‍ നിന്നുള്ള 1000 കോടിയും അനുബന്ധഫണ്ടില്‍ നിന്ന് 300 കോടി രൂപയുമാണ് വകയിരുത്തിയത്.
ALSO READ : സംസ്ഥാനത്തെ കളിക്കളങ്ങളുടെ ഉന്നമനത്തിന് പ്രത്യേക പദ്ധതിയുമായി സ്‌പോട്‌സ് കേരള ഫൗണ്ടേഷന്‍
സർക്കാർ ഗ്രാമപഞ്ചായത്തുകളിൽ നിർമിക്കുന്ന സ്റ്റേഡിയം എല്ലാവരും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും എല്ലാ തലങ്ങളിലുമുള്ള കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഗ്രാമപ്രദേശത്ത് നിന്നുള്ള കൂടുതല്‍ ആളുകള്‍ക്ക് മികച്ച പരിശീലനം നല്‍കുകയെന്നതും കായിക വകുപ്പ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.