കുരുക്കു മുറുകുന്നു; ആരോപണവുമായി കൂടുതല്‍ കന്യാസ്ത്രീകള്
മഠത്തില്‍വെച്ച് ബിഷപ്പ് ബലമായി ആലിംഗനം ചെയ്യുന്നതും ലൈംഗിക ചുവയോടെ പെരുമാറുന്നതും പതിവായിരുന്നെന്നും സഭവിട്ട കന്യാസ്ത്രീ പറഞ്ഞു.
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരോപണവുമായി കൂടുതല്‍ കന്യാസ്ത്രീകള് രംഗത്ത്‍. ബിഷപ്പ് പലതവണ മോശമായി സ്പര്‍ശിച്ചെന്ന് സഭവിട്ട കന്യാസ്ത്രീ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
മഠത്തില്‍വെച്ച് ബിഷപ്പ് ബലമായി ആലിംഗനം ചെയ്യുന്നതും ലൈംഗിക ചുവയോടെ പെരുമാറുന്നതും പതിവായിരുന്നെന്നും സഭവിട്ട കന്യാസ്ത്രീ പറഞ്ഞു. ബിഷപ്പിന്‍റെ മോശം പെരുമാറ്റം കാരണമാണ് രണ്ട് പേര്‍ തിരുവസ്ത്രം ഉപേക്ഷിച്ചതെന്നും മൊഴി നല്‍കി.
കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഭഗല്‍പൂര്‍ ബിഷപ്പ് കുര്യന്‍ വലിയകണ്ടത്തിലിന്‍റെ മൊഴിയെടുക്കും. ജലന്ധര്‍ ബിഷപ്പ് പീഢിപ്പിച്ച വിവരം ഭഗല്‍പൂര്‍ ബിഷപ്പിനോട് പറഞ്ഞിരുന്നുവെന്ന കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്.
അതിനിടെ ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് പരാതിക്കാരിയായ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കും. കേസില്‍ ഉന്നതരുടെ ഇടപെടല്‍ കാരണമാണ് അറസ്റ്റ് വൈകുന്നതെന്നാരോപിച്ച് നേരത്തേ ഇവര്‍ രംഗത്ത് വന്നിരുന്നു.