ഇടുക്കി: ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ മതിയായ രേഖകൾ ഇല്ലാതെ കൊണ്ടു പോയ 20 ലക്ഷത്തിൽ അധികം രൂപ പിടിച്ചെടുത്തു. ജി എസ് ടി എൻഫോഴ്‌സ്മെന്റും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഫ്ലയിങ് സ്ക്വാഡിന്റെ പരിശോധനയിൽ ഉപ്പുതറ സ്വദേശിയിൽ നിന്ന് പത്ത് ലക്ഷത്തി പതിനേഴായിരത്തി അഞ്ഞൂറ് രൂപയും മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് പത്ത് ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. ഉപ്പുതറയിൽ നിന്ന് പിടിച്ചെടുത്ത പണം പോലീസിലും മൂവാറ്റുപുഴയിൽ നിന്ന് പിടിച്ചെടുത്ത പണം ട്രഷറിയിലും കൈമാറി. 


ALSO READ: രാവിലെ സ്‌കൂളില്‍ പോയി, വൈകിട്ട് തിരിച്ചെത്തിയില്ല; കോട്ടയത്ത് രണ്ട് കുട്ടികളെ കാണാതായി


വിൽപ്പനക്കായി സൂക്ഷിച്ചത് 103.5 ലിറ്റർ മിലിട്ടറി കാന്റീൻ മദ്യം; റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ പിടിയിൽ


പത്തനംതിട്ട: അടൂരിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 103.5 ലിറ്റർ മിലിട്ടറി കാന്റീൻ മദ്യം പിടികൂടി. റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥൻ അടൂർ സ്വദേശി രമണനെ (65 വയസ്സ്) അറസ്റ്റ് ചെയ്തു.  മിലിട്ടറി ക്യാന്റീൻ വഴി ലഭിക്കുന്ന മദ്യം പലരിൽ നിന്നായി ശേഖരിച്ചു ഇയാൾ വില്പന നടത്തുന്നുണ്ടെന്ന് അടൂർ സർക്കിൾ ഇൻസ്പെക്ടർ അൻഷാദ് ബി ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘം തിരച്ചിലിന് എത്തിയത്. 


ഇയാൾ സ്വന്തം വീട്ടിലും ഭാര്യയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു വീട്ടിലുമായി സൂക്ഷിച്ചിരുന്ന 750 മില്ലി ലിറ്ററിന്റെ 138 കുപ്പി (For Defense Personnel Only) മദ്യമാണ് എക്സൈസ് കസ്റ്റഡിയിൽ എടുത്തത്. അടൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അൻഷാദ്.ബിയുടെ സംഘത്തിൽ  പ്രിവന്റീവ് ഓഫീസർ രാജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനസ്, അനുപ്രസാദ്, വനിത സിവിൽ എക്സൈസ് ഓഫീസർ ഫസീല, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ റംജി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.