കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
Kalamassery യിൽ വിദ്യാർഥിയെ മർദിച്ച സംഭവം: ഏഴംഗ സംഘത്തിലെ ഒരാൾ തൂങ്ങി മരിച്ച നിലയിൽ
ലഹരി ഉപയോഗം പുറത്തറിയിച്ചതിനെ തുടർന്ന് വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ പ്രതികളായ ഏഴംഗ സംഘത്തിലെ ഒരു പതിനേഴുക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയാണ് ആത്‍മഹത്യ ചെയ്‌ത കുട്ടി. ഇതേ കോളനിക്ക് സമീപത്ത് വെച്ച് തന്നെയാണ് ജനുവരി 21-ന് ഈ ഏഴംഗ സംഘം 17-കാരനെ ക്രൂരമായി മർദിച്ചത്. Read More
NCP യിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ Mani C Kappan മുംബൈയിൽ
എന്‍സിപി സംസ്ഥാന ഘടകത്തിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാണി സി. കാപ്പന്‍ മുംബൈയിലെത്തി. ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്താനാണ് മാണി സി കാപ്പൻ മുംബൈയിലെത്തിയത്. ഉച്ചയ്ക്ക് ശേഷമാണ് മാണി സി. കാപ്പന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച്ച നടത്തുന്നത് എന്നാണ് റിപ്പോർട്ട്. Read More
M. Shivashankar ന്റെ ജാമ്യാപേക്ഷകൾ കോടതി ഇന്ന് പരിഗണിക്കും
എം ശിവശങ്കറിന്റെ ജാമ്യാപേക്ഷകൾ കോടതി ഇന്ന് പരിഗണിക്കും. സ്വർണക്കടത്ത്, കള്ളപ്പണ കേസുകളിലാണ് എം ശിവശങ്കർ ജാമ്യാപേക്ഷകൾ നൽകിയിരിക്കുന്നത്. ഇഡി കേസിൽ സ്വാഭാവിക ജാമ്യം തേടി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയേയും കസ്റ്റംസ് കേസിൽ എറണാകുളം സിജെഎം കോടതിയേയുമാണ് ശിവശങ്കർ സമീപിച്ചിട്ടുള്ളത്. Read More
School Reopen: ഇന്ന് മുതൽ ഒരു ബഞ്ചിൽ 2 പേർ; പുതിയ ഉത്തരവിൽ പറയുന്ന കാര്യങ്ങൾ ഇവയൊക്കെയാണ്
സംസ്ഥാനത്തെ സ്കൂളിൽ ക്ലാസ് സംഘടിപ്പിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾക്ക് ഉത്തരവ് പുറപ്പെടുവിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടർ. ഒരു ബഞ്ചിൽ രണ്ട് കുട്ടികൾ ഇരുത്തി ക്ലാസ് നടത്താം. നേരത്തെ ഒരു ബഞ്ചിൽ ഒരു കുട്ടി എന്ന കണക്കിലാണ് ക്ലാസ് സംഘടിപ്പിച്ചിരുന്നത്. പുതിയ ഉത്തരവോടെ 20 കുട്ടികളെ വരെ ഒരു ക്ലാസിൽ ഇരുത്താം. Read More
Karipur Airport ൽ രണ്ടര കിലോ സ്വർണം പിടികൂടി
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും രണ്ടര കിലോ സ്വർണം കസ്റ്റംസ് പിടികൂടി.അഞ്ച് യാത്രക്കാരെയാണ് ഇന്ന് മാത്രം പിടികൂടിയത്. ഏകദേശം ഒരു കോടി ഇരുപത്തിരണ്ട് ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചതിൽ ഉൾപ്പെടുന്നു. Read More
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.