വർക്കലയിൽ അമ്മയും രണ്ടര വയസുകാരി മകളും തൂങ്ങി മരിച്ച നിലയിൽ
വർക്കല കല്ലുമലകുന്നിൽ യുവതിയേയും മകളേയും ഭർത്തൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശരണ്യ മകൾ രണ്ടുവയസ്സുള്ള നക്ഷത്ര എന്നിവരെയാണ് ബെഡ്‌റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം: വർക്കല കല്ലുമലകുന്നിൽ യുവതിയേയും മകളേയും ഭർത്തൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശരണ്യ മകൾ രണ്ടുവയസ്സുള്ള നക്ഷത്ര എന്നിവരെയാണ് ബെഡ്‌റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് സുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കുഞ്ഞിനെ കൊന്നശേഷം ശരണ്യ ജീവനൊടുക്കുകയായിരുന്നുവെന്നാണ്. ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. അതിൽ ഭർത്താവിൽ നിന്നും നിരന്തരം മാനസികമായും ശാരീരികമായും പീഡനം അനുഭവിക്കുന്നുണ്ടെന്ന് കുറിച്ചിട്ടുണ്ട്.
Also Read: കഴക്കൂട്ടത്ത് റെയിവെ ട്രാക്കിനടുത്ത് നാടൻ ബോംബ് കണ്ടെത്തിയ കേസിൽ അഞ്ച് പേർ പിടിയിൽ
ശരണ്യയുടെ ഭർത്താവ് സുജിത്ത് വീട്ടിൽ മദ്യപിച്ചു കൊണ്ട് വരുകയും വഴക്കുണ്ടാക്കുകയും ശരണ്യയെ മർദ്ദിക്കുന്നതും പതിവായിരുന്നു. ഇക്കാര്യം പരിസരവാസികൾ പോലീസിനെ അറിയിച്ചു. അതിനെ തുടർന്നാണ് സുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ശരണ്യ-സുജിത്തിന്റെ വിവാഹം അഞ്ചു വർഷം മുൻപായിരുന്നു നടന്നത്.
സംഭവ ദിവസവും ജോലിക്കു പോകാതെ വീട്ടിൽ മദ്യപിച്ചിരുന്ന സുജിത്ത് ശരണ്യയോട് വഴക്കിട്ട ശേഷം ഇറങ്ങിപ്പോയതിനു ശേഷമാണ് ശരണ്യ ആത്മഹത്യ ചെയ്യുന്നത്. മടങ്ങിവന്ന സുജിത്ത് വീട് പൂട്ടിയിട്ടിരിക്കുന്നതു കണ്ട് വാതിൽ ചവിട്ടിപൊളിച്ച് അകത്തു കയറിയപ്പോഴാണ് മരണവിവരം അറിയുന്നത്.
Also Read: ശനി അമാവാസിയും സൂര്യഗ്രഹണവും ഒരേ നാളിൽ, സൂക്ഷിക്കുക!
ഇന്നലെ രാവിലെ ഇൻക്വിസ്റ്റ് നടപടി പൂർത്തിയായ ശേഷം മൃതദേഹങ്ങൾ പാരിപ്പിള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ശേഷം സംസ്കാരം നടത്തുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...