ഇടുക്കി: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 28 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചതിൽ മനംനൊന്ത് അമ്മയും മൂത്തമകനും കിണറ്റിൽ ചാടി ജീവനൊടുക്കി. ഉപ്പുതറ കൈതപ്പതാൽ സ്വദേശി ലിജ (38), മകൻ ബെൻ ടോം (7) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഇരുവരുടേയും മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ലിജയുടെ 28 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചത്. കുഞ്ഞ് മരിച്ചത് മുതല്‍ ലിജ മാനസിക സംഘര്‍ഷത്തിലായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചതിന് ശേഷം ലിജ ബന്ധുക്കളുടെ നിരീക്ഷണത്തിലായിരുന്നു. ബന്ധുക്കള്‍ ഇന്ന് രാവിലെ പളളിയില്‍ പോയ സമയത്താണ് ലിജയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കിയത്. ബന്ധുക്കള്‍ പളളിയില്‍ നിന്ന് തിരികെ വീട്ടിലെത്തിയപ്പോൾ ഇരുവരെയും വീട്ടിൽ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


Also Read: Crime news: ബ്യൂട്ടി പാർലറിന്റെ മറവിൽ മസാജ് സെന്റർ; അഞ്ച് പേർ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിലെന്ന് പോലീസ്


തുടർന്ന് ബന്ധുക്കൾ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. ഇവർ സ്ഥലത്തെത്തിയാണ് അമ്മയെയും മകനെയും കിണറ്റിൽ നിന്ന് പുറത്തെടുത്തത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.