മലപ്പുറം കോട്ടക്കലിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ
ഇരുപത്തിയാറുകാരിയായ സഫ്വ , മക്കളായ നാലുവയസ്സുകാരി ഫാത്തിമ മർസീഹ, ഒരു വയസ്സുള്ള മറിയം എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മലപ്പുറം: മലപ്പുറം കോട്ടക്കലിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കൽപകഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം കുറ്റിപ്പാല ചെട്ടിയാം കിണറിലാണ് സംഭവം. ഇരുപത്തിയാറുകാരിയായ സഫ്വ , മക്കളായ നാലുവയസ്സുകാരി ഫാത്തിമ മർസീഹ, ഒരു വയസ്സുള്ള മറിയം എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സഫ്വയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും കുട്ടികളെ സമീപത്തുമാണ് കണ്ടെത്തിയത്. രണ്ട് കുട്ടികളെയും ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ ശേഷം സഫ്വ ആത്മഹത്യ ചെയ്തെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സഫ്വയുടെ ഭർത്താവ് റാഷിദലി വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രാത്രി റാഷിദലിയും സഫ്വയും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. പിന്നീട് ഇവർ രണ്ട് മുറികളിലാണ് കിടന്നത്.
ALSO READ: Sharon Raj Death : ഷാരോൺ രാജിന്റെ മരണം; ദുരൂഹത കൂട്ടി രക്തപരിശോധന ഫലം
പുലർച്ചെ നാലിന് റാഷിദലിക്ക് ഞങ്ങൾ പോകുകയാണ് എന്ന സന്ദേശം അയച്ചിരുന്നു. തുടർന്നാണ് കുട്ടികളെ കൊലപ്പെടുത്തി സഫ്വ ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. രാവിലെ 5.30 ന് എണീറ്റ റാഷിദലി മൊബൈൽ ഫോണിലെ സന്ദേശം കണ്ട് വാതിൽ തുറന്നപ്പോൾ മൂവരും മരിച്ചിരുന്നു. സംഭവത്തിൽ കൽപകഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കൽപകഞ്ചേരി എസ്എച്ച്ഒ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...