Sharon Raj Death : ഷാരോൺ രാജിന്റെ മരണം; ദുരൂഹത കൂട്ടി രക്തപരിശോധന ഫലം

സംഭവം നടന്ന ഒക്ടോബർ 14 ന് നടത്തിയ രക്ത പരിശോധനയിൽ മരണപ്പെട്ട ഷാരോണിന്റെ ആന്തരികാവയവങ്ങൾക്ക് കുഴപ്പമില്ലെന്ന് കണ്ടെത്തിയിരുന്നു.   

Written by - Zee Malayalam News Desk | Last Updated : Oct 29, 2022, 12:38 PM IST
  • സംഭവം നടന്ന ഒക്ടോബർ 14 ന് നടത്തിയ രക്ത പരിശോധനയിൽ മരണപ്പെട്ട ഷാരോണിന്റെ ആന്തരികാവയവങ്ങൾക്ക് കുഴപ്പമില്ലെന്ന് കണ്ടെത്തിയിരുന്നു.
  • എന്നാൽ ഇതിന് ദിവസങ്ങൾക്ക് ശേഷം വൃക്കയും കരളും തകരാറിലായി ആണ് ഷാരോൺ മരണപ്പെട്ടത്.
  • ഒക്ടോബർ 25 ചൊവ്വാഴ്ചയാണ് ഷാരോൺ മരിച്ചത്.
Sharon Raj Death : ഷാരോൺ രാജിന്റെ മരണം; ദുരൂഹത കൂട്ടി രക്തപരിശോധന ഫലം

പാറശ്ശാലയിൽ കാമുകി നൽകിയ കഷായവും ജ്യൂസും കഴിച്ച് യുവാവ് മരിച്ച സംഭവത്തിലെ ദുരൂഹത വർധിപ്പിച്ച്  രക്തപരിശോധന ഫലം. സംഭവം നടന്ന ഒക്ടോബർ 14 ന് നടത്തിയ രക്ത പരിശോധനയിൽ മരണപ്പെട്ട ഷാരോണിന്റെ ആന്തരികാവയവങ്ങൾക്ക് കുഴപ്പമില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇതിന് ദിവസങ്ങൾക്ക് ശേഷം വൃക്കയും കരളും തകരാറിലായി ആണ് ഷാരോൺ മരണപ്പെട്ടത്. ഒക്ടോബർ 25 ചൊവ്വാഴ്ചയാണ് ഷാരോൺ മരിച്ചത്.  

ഇതിനെ തുടർന്ന് ഷാരോണിന്റെ കാമുകി വിഷം കലര്‍ത്തി കഷായം നൽകി കൊന്നെന്ന് ആരോപിച്ച് ഷാരോണിന്റെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ നിഷേധിച്ച് പെൺകുട്ടിയും രംഗത്ത് എത്തിയിട്ടുണ്ട്.   കുടുംബത്തിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ്  പെണ്‍കുട്ടി പറയുന്നത്. ആരോപണങ്ങൾ പറയാനുള്ളവര്‍ പറഞ്ഞോട്ടേയെന്നും താൻ ഒന്നും ചെയ്തിട്ടില്ലെന്നത്  തനിക്കറിയാമെന്നും കൂടുതൽ പ്രതികരണത്തിനില്ലെന്നും പെൺകുട്ടി പറഞ്ഞു.

ALSO READ: Sharon Raj Death: ഷാരോൺ രാജിന്റെ ദുരൂഹമരണം: ജൂസിൽ വിഷം കലർത്തിയെന്ന ആരോപണം നിഷേധിച്ച് പെൺകുട്ടി

കഴിഞ്ഞ മാസം 14 നാണ് റെക്കോർഡ് ബുക്ക് തിരിച്ചു വാങ്ങാനായി മൂന്നാംവര്‍ഷ ബിഎസ്എസി വിദ്യാര്‍ത്ഥിയായ ഷാരോൺ സുഹൃത്ത് റെജിനൊപ്പം കാമുകിയുടെ വീട്ടിലെത്തിയത്. സുഹൃത്തിനെ പുറത്ത് നിര്‍ത്തിയ ശേഷം വീടിനകത്തേക്ക് പോയ ഷാരോൺ പറത്തുവന്നത് ഛർദ്ദിച്ചുകൊണ്ടാണെന്നാണ് സുഹൃത്ത് റെജിൻ പറയുന്ന്. കാമുകി നൽകിയ കഷായവും ജ്യൂസും കുടിച്ച് അവശനായ ഷാരോൺ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ മരണമടയുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്  ഷാരോണിന്‍റെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. 

പെൺകുട്ടിയുടെ വിവാഹം മറ്റൊരാളുമായി ഫെബ്രുവരിയിൽ നിശ്ചയിറപ്പിച്ചിട്ടുണ്ടെന്നും അത് നടത്താനാണ് പെൺകുട്ടി ഷാരോണിനെ വിഷം നൽകി കൊന്നുതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.  കൂടാതെ അന്ധവിശ്വാസത്തിന്‍റെ ഭാഗമായി കാമുകി മകനെ വകവരുത്തിയാതാണെന്നും ആരോപണമുണ്ട്. ഇതിനിടയിൽ ഷാരോണിന് കഷായം നൽകിയെന്ന് സമ്മതിച്ചും ക്ഷമാപണം നടത്തിയും കാമുകി അയച്ച വാട്സ് ആപ്പ് സന്ദേശവും  പുറത്തുവന്നു. മരുന്ന് വാങ്ങി കഴിച്ചാൽ ഛര്‍ദ്ദിമാറുമെന്നും ഛര്‍ദിയിലെ നിറവ്യത്യാസം കഷായത്തിന്‍റേതാണെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഷാരോൺ മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ ദുരൂഹമായൊന്നും പറഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.  മാത്രമല്ല കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.  ഇതിനിടയിൽ ഷാരോൺ മരിച്ച സംഭവത്തിൽ നീതി തേടി  ഷാരോൺ രാജിന്‍റെ കുടുംബം ഹൈക്കോടതിയിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്. ലോക്കൽ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം. രണ്ട് ദിവസത്തിനകം അന്വേഷണ പുരോഗതിയില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News