ഒടുവിൽ തള്ളയാന കാട്ടിലേക്ക്; കുട്ടിയാനയുടെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു
മുഖം കൊണ്ട് ഉരുമ്മിയും തുമ്പിക്കൈ കൊണ്ട് തലോടിയും ചിന്നം വിളിച്ചും അമ്മയാന കുട്ടിയാനയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കാഴ്ച കരളലിയിക്കുന്നതായിരുന്നു
തിരുവനന്തപുരം: ശനിയാഴ്ച മുതൽ ചെരിഞ്ഞ കുട്ടിയാനയുടെ ജഡത്തിന് കാവൽ നിന്ന തള്ളയാന ഒടുവിൽ കാട്ടിലേക്ക് മടങ്ങി. ഇതോടെ പാലോട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ കുട്ടിയാനയുടെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഒരു വയസിന് താഴെയുള്ള ആൺ കുട്ടിയാനയാണ് ചരിഞ്ഞത്. സാധാരണ മരണമെന്ന് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷം എങ്ങനെ മരണം സംഭവിച്ച് പറയാൻ കഴിയൂ. എന്ന് ഡിഎഫ് ഒ വ്യക്തമാക്കി. വിതുര മരുക്കുംകാലയിലാണ് ചരിഞ്ഞ കുട്ടിയാനക്ക് മുന്ന് ദിവസമായി അമ്മയാന കാവല്‍ നിന്നത്.
ALSO READ: ചരിഞ്ഞ കുട്ടിയാനയ്ക്ക് സമീപം കാവൽ നിൽക്കുന്ന അമ്മയാന; വിതുരയിലെ നോവുന്ന കാഴ്ച
മുഖം കൊണ്ട് ഉരുമ്മിയും തുമ്പിക്കൈ കൊണ്ട് തലോടിയും ചിന്നം വിളിച്ചും അമ്മയാന കുട്ടിയാനയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കാഴ്ച കരളലിയിക്കുന്നതായിരുന്നു. അധികൃതര്‍ സ്ഥലത്തെത്തി കുട്ടിയാനയുടെ ജഡം നീക്കം ചെയ്യാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ശനിയാഴ്ച രാത്രിയോടെയാണ് പാലോട് വനം റേഞ്ചിലെ കല്ലാര്‍ സെക്ഷനില്‍ വിതുര തലത്തൂതക്കാവ് കല്ലന്‍കുടി മുരിക്കുംകാലയില്‍ കുട്ടിയനായുടെ ജഡം ആദിവാസികള്‍ കണ്ടത്. ഇതിനുസമീപത്തായി നിരവധി കാട്ടാനകളും തമ്പടിച്ചിരിക്കുന്നതു. രാത്രി തന്നെ വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയെങ്കിലും അമ്മയാന അക്രമ സ്വഭാവം കാണിച്ചതോടെ കുട്ടിയാനയുടെ ജഡം നീക്കം ചെയ്യാന്‍ കഴിഞ്ഞില്ല. ഇതിനിടെ തുമ്പിക്കൈ കൊണ്ടു പതിയെ തട്ടിത്തട്ടി കുട്ടിയാനയുടെ ജഡം ഒരു കിലോമീറ്ററോളം ഉള്‍ക്കാട്ടിലേക്കു കൊണ്ടു പോകുകയും ചെയ്തു.
കുട്ടിയാനയുടെ ജഡം അഴുകി തുടങ്ങുന്നതോടെയാണ് അമ്മയാന കാട്ടിലേക്ക് മടങ്ങിയതന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ആര്‍ആര്‍ടി അംഗങ്ങളെ കൂടാതെ 4 വനം വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്തു ക്യാമ്പ് ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...