പാലക്കാട്: രണ്ടര വയസുകാരനെ സാരിയിൽ കെട്ടിത്തൂക്കിയ ശേഷം അമ്മ (Mother) ആത്മഹത്യചെയ്തു (Suicide). എന്നാൽ വീട്ടിലെ ബഹളം കേട്ടെത്തിയ പോലീസുദ്യോ​ഗസ്ഥന്റെ (Police officer) സമയോചിതമായ ഇടപെടലിലൂടെ കുഞ്ഞിനെ രക്ഷപ്പെടുത്തി. വെള്ളിനേഴി കുറ്റാനശ്ശേരി കാരയില്‍ വീട്ടില്‍ ജ്യോതിഷ്‌കുമാറിന്റെ ഭാര്യ ജയന്തിയാണ് (24) മരിച്ചത്. കുഞ്ഞിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ (Hospital) പ്രവേശിപ്പിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിങ്കളാഴ്ച വൈകിട്ട് 5.30ഓടെയാണ് ഇരുവരെയും വീട്ടിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. രണ്ടരവയസ്സുകാരനെ സാരിയില്‍ കെട്ടിത്തൂക്കിയതിന്റെ തൊട്ടടുത്ത് തന്നെയാണ് അമ്മയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. 


Also Read: New Born Baby Murder| പത്തനംതിട്ടയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ


പാലക്കാട് കല്ലേക്കാട് എ.ആര്‍. ക്യാംപിലെ പോലീസുദ്യോഗസ്ഥനായ സി. പ്രജോഷാണ് ബഹളംകേട്ട് എത്തി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. സമീപവാസികളും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിരുന്നു. വാതില്‍ അടച്ചിരുന്നതിനാൽ അത് പൊളിച്ചാണ് രക്ഷാപ്രവർത്തകർ വീടിനുള്ളില്‍ കയറിയത്. രക്ഷാപ്രവർത്തനത്തിനിടെ കുഞ്ഞിന് ചെറുചലനം തോന്നിയതോടെ താഴെയിറക്കി കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കി. പ്രഥമശുശ്രൂഷയ്ക്കുശേഷം പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചതോടെ കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.


മരിച്ച ജയന്തിയുടെ ഭര്‍ത്താവ് ജ്യോതിഷ്‌കുമാര്‍ കൂലിപ്പണിക്കാരനാണ്. കുറ്റാനശ്ശേരിയിലെ ഭര്‍തൃവീട്ടില്‍ മകനും ഭര്‍ത്താവിനും അദ്ദേഹത്തിന്റെ അച്ഛനമ്മമാര്‍ക്കുമൊപ്പമായിരുന്നു മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് സ്വദേശിനിയായ ജയന്തിയുടെ താമസം. പോസ്റ്റ്മോർട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം ചൊവ്വാഴ്ച രാത്രി വിട്ടുനൽകിയിരുന്നു. 


Also Read: Sandeep Murder: സന്ദീപ് വധക്കേസിൽ ആറാം പ്രതിയും അറസ്റ്റിൽ 


ജയന്തിക്ക് ഭര്‍തൃവീട്ടില്‍ (Husband's home) പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് അയൽവാസികൾ (Neighbours) പോലീസിന് നൽകിയ മൊഴി. എന്നാല്‍, മകള്‍ ആത്മഹത്യ (Suicide) ചെയ്യാനിടയായ സാഹചര്യം അന്വേഷിക്കണമെന്ന് ജയന്തിയുടെ അച്ഛൻ ആവശ്യപ്പെട്ടു. ജയന്തിയുടെ അച്ഛന്‍ നാരായണന്‍ പോലീസില്‍ (Police) പരാതിയും നല്‍കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.