MT Vasudevan Nair Medical Condition: എംടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; മരുന്നുകളോട് പ്രതികരിച്ചുവെങ്കിലും നില ഗുരുതരമെന്ന് ആശുപത്രി അധികൃതർ
MT Vasudevan Nair Health Condition: മരുന്നുകളോട് നേരിയ തോതിൽ പ്രതികരിക്കുന്നുണ്ടെങ്കിലും ആരോഗ്യസ്ഥിതി ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.
കോഴിക്കോട്: എംടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുന്നുവെന്ന് ആശുപത്രി അധികൃതർ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് അദ്ദേഹം. മരുന്നുകളോട് നേരിയ തോതിൽ പ്രതികരിക്കുന്നുണ്ടെങ്കിലും ആരോഗ്യസ്ഥിതി ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് എംടി വാസുദേവൻ നായർ. അതീവ ഗുരുതര സ്ഥിതിയിലായിരുന്ന എംടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായതായി അധികൃതർ അറിയിച്ചിരുന്നു.
എംടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കൈകാലുകൾ ചലിപ്പിക്കാൻ സാധിച്ചതായും മെഡിക്കൽ ബോർഡ് അറിയിച്ചു. ഹൃദയത്തിന്റെ ആരോഗ്യനില ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.