Thiruvananthapuram : മുല്ലപ്പെരിയാർ ബേബി ഡാമിലെ (Mullaperiyar Baby Dam) മരം മുറിക്കാൻ (Tree Felling) തമിഴ്‌നാട്ടിന് (Tamilnadu) അനുമതി നൽകാനുള്ളതിന്റെ ഫയൽ നീക്കം അഞ്ച് മാസങ്ങൾക്ക് മുമ്പ് ആരംഭിച്ചിരുന്നതായി തെളിവുകൾ പുറത്ത് വന്നു. പുറത്തു വന്ന ഈ ഫയൽ രേഖകൾ അനുസരിച്ച് വിഷയത്തിൽ വനം വകുപ്പിന്റെ (Forest Department) ഫയൽ മെയ് മാസത്തിൽ തന്നെ ജലവിഭവ വകുപ്പിൽ എത്തി. തമിഴ്‌നാട് ഈ ആവശ്യം വിവിധ ഘട്ടങ്ങളിൽ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു
   
തമിഴ്‌നാട് സുപ്രീം കോടതിയിൽ ബേബി ഡാം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി 23 മരങ്ങൾ മുറിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ വിഷയത്തെ കുറിച്ച് സെക്രട്ടറി തലത്തിലും ചർച്ചകൾ നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: Mullapperiyar Baby Dam Row : മുല്ലപ്പെരിയാർ ബേബി ഡാം മരംമുറി വിവാദത്തിൽ സുപ്രധാന രേഖ പുറത്ത് വന്നു


അതേസമയം  മരം മുറി വിവാദത്തിൽ (Tree Felling) സുപ്രധാന രേഖകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തീരുമാനവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 17 ന് നടത്തിയ യോഗത്തിന്റെ മിനിറ്റ്‌സാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കേരളത്തിന്റെയും (Kerala) തമിഴ്‌നാടിന്റെയും (Tamilnadu) പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തുവെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്.


ALSO READ:  Mullaperiyar; മരംമുറിക്കാനുള്ള ഉത്തരവ് റദ്ദാക്കി, ബെന്നിച്ചൻ തോമസിന് സസ്പെൻഷൻ


ഈ യോഗത്തിൽ മരം മുറിക്കാനുള്ള അനുമതി ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷ പരിഗണയിലാണെന്ന് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഇതിന് മുമ്പ് വിഷയത്തിൽ നവംബര് ഒന്നിന് നടത്തിയ യോഗത്തിന്റെ  രേഖകളും പുറത്ത് വന്നിരുന്നു. പിസിസിഎഫിന്റെ ഉത്തരവിലുള്ളത് പ്രകാരം  നവംബർ ഒന്നിന് ജലവിഭവ സെക്രട്ടറി വിളിച്ച യോഗ പ്രകാരമാണ് മരംമുറിക്കാൻ അനുമതി നൽകിയിട്ടുള്ളത്.


ALSO READ: Mullaperiyar tree felling issue: മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കോൺ​ഗ്രസ്


മുല്ലപ്പെരിയാറിലെ (Mullaperiyar) ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ (Tree Felling) തമിഴ്നാടിന് അനുമതി നൽകി കൊണ്ടുള്ള ഉത്തരവ് കേരളം റദ്ദാക്കിയിരുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭ യോ​ഗത്തിലാണ് (Cabinet Decision) തീരുമാനം. ഉത്തരവിറക്കിയ സംസ്ഥാന വനം വകുപ്പ് ചീഫ് വൈൽഡ്‌ലൈഫ് വാ‍ർഡൻ ബെന്നിച്ചൻ തോമസിനെ സർവീസിൽനിന്ന് സസ്പെൻഡ് (Suspension) ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.