Thiruvananthapuram: മുല്ലപ്പെരിയാറിലെ (Mullaperiyar) ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ (Tree Felling) തമിഴ്നാടിന് അനുമതി നൽകി കൊണ്ടുള്ള ഉത്തരവ് റദ്ദാക്കി കേരളം. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് (Cabinet Decision) തീരുമാനം. ഉത്തരവിറക്കിയ സംസ്ഥാന വനം വകുപ്പ് ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സർവീസിൽനിന്ന് സസ്പെൻഡ് (Suspension) ചെയ്തു. ഉദ്യോഗസ്ഥതലത്തിൽ വീഴ്ച ഉണ്ടായെന്നുള്ള റിപ്പോർട്ട് പ്രകാരം ആണ് നടപടി.
മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിനായാണ് 15 മരങ്ങള്‍ മുറിക്കാൻ തമിഴ്നാടിന് ബെന്നിച്ചന്‍ തോമസ് അനുമതി നല്‍കി ഉത്തരവിറക്കിയത്. നവംബര്‍ അഞ്ചിനാണ് ഉത്തരവിറക്കിയത്. എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രിയോ വനം മന്ത്രിയോ അറിഞ്ഞിരുന്നില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ കേരളത്തിന് നന്ദി അറിയിച്ച് കത്തെഴുതിയപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്.
വിഷയം വിവാദമായതിനെ തുടർന്ന് ഉത്തരവ് മരവിപ്പിച്ചിരുന്നു. എന്നാൽ ഇരു സംസ്ഥാനങ്ങളും സംയുക്തമായി പരിശോധന നടത്തിയ ശേഷമാണ് ഉത്തരവിറക്കിയെന്നുള്ള വിവരങ്ങൾ പുറത്തു വന്നതോടെ വിഷയം ആളിക്കത്തി. നിയമസഭയിലടക്കം പ്രതിപക്ഷ വിമർശനം ഉയർന്നപ്പോഴാണ് മന്ത്രിസഭായോഗം ചേർന്ന് ഉത്തരവ് റദ്ദാക്കാൻ തീരുമാനിച്ചത്.
അതേസമയം ഉത്തരവ് റദ്ദാക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheeshan) സ്വാഗതം ചെയ്തു. എന്നാൽ എങ്ങനെയാണ് ഉത്തരവ് വന്നതെന്ന് സർക്കാർ (Government) വിശദീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. സംഭവത്തിലെ ഗൂഢാലോചന പുറത്ത് വരണം. ജുഡീഷ്യൽ അന്വേഷണം (Judicial Enquiry) വേണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...