Mullaperiyar Case: മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും
Mullaperiyar Case: മുല്ലപ്പെരിയാർ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
ന്യൂഡൽഹി: Mullaperiyar Case: മുല്ലപ്പെരിയാർ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഒരു മുന്നറിയിപ്പുമില്ലാതെ തമിഴ്‌നാട് അണക്കെട്ടിൽ നിന്നും രാത്രി കാലങ്ങളിൽ വെള്ളം തുറന്നുവിടുന്നതിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ്. സംസ്ഥാനത്തിന്റെ ആശങ്കകൾ തമിഴ്‌നാട് പരിഗണിക്കുന്നില്ലെന്നും, അണക്കെട്ടിന്റെ മേൽനോട്ട സമിതി ആവശ്യമായ ഇടപെടൽ നടത്തുന്നില്ലെന്നും കേരളം സുപ്രീംകോടതിയിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
കൂടാതെ ജനജീവിതം അപകടത്തിലാക്കുന്ന തരത്തിൽ രാത്രിയിലുള്ള ഷട്ടർ തുറക്കൽ നടപടി തടയണമെന്നും സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിലും, തുറന്നുവിടുന്ന വെള്ളത്തിന്റെ അളവിലും തീരുമാനം എടുക്കാൻ കേരള-തമിഴ്‌നാട് പ്രതിനിധികൾ ഉൾപ്പെട്ട ഒരു സാങ്കേതിക സമിതി രൂപീകരിക്കണമെന്നും കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടയിൽ ഇന്നലെ ഈ വിഷയത്തിൽ കേരളത്തിന്റെ അപേക്ഷയിൽ തമിഴ്നാട് സുപ്രീം കോടതിയിൽ മറുപടി നൽകിയിരുന്നു. മുല്ലപ്പെരിയാറിലെ വെള്ളം തുറന്നുവിട്ടത് കേരളത്തിന് മുന്നറിയിപ്പ് നൽകിയ ശേഷമാണെന്നാണ് മറുപടിയിൽ തമിഴ്നാട് വ്യക്തമാക്കിയത്.
Also Read: Benefits Of Egg: മുട്ടയുടെ നിറത്തിൽ നിന്ന് അറിയാം അതിൽ പ്രോട്ടീൻ കുറവാണോ കൂടുതലാണോയെന്ന്, എങ്ങനെ?
മഴകാരണം അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതാണ് അണക്കെട്ട് തുറന്നുവിടാനുള്ള സാഹചര്യമെന്നും കയറിയെന്ന് പറയുന്ന വീടുകൾ പെരിയാറിന്റെ തീരത്തുനിന്നും എത്ര അകലെയാണെന്ന് കേരളം പറയുന്നില്ലയെന്നും.പെരിയാർ തീരാത്ത് കയ്യേറ്റമില്ലെങ്കിൽ ഒരു നാശനഷ്ടവും ഉണ്ടാകില്ലെന്നും അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ കേരളത്തിന്റെ വാദം അടിസ്ഥാന രഹിതമാണെന്നും തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...