Benefits Of Egg: മുട്ടയുടെ നിറത്തിൽ നിന്ന് അറിയാം അതിൽ പ്രോട്ടീൻ കുറവാണോ കൂടുതലാണോയെന്ന്, എങ്ങനെ?

Benefits of eating egg daily: ദിവസവും മുട്ട കഴിക്കുന്നതിലൂടെ ശരീരത്തിന് പ്രോട്ടീൻ ലഭിക്കുന്നു, ഇത് ശരീരത്തിന് ശക്തി പകരുന്നു. പക്ഷേ മുട്ട കഴിക്കുന്നതിന് മുമ്പ് അതിൽ പ്രോട്ടീൻ ഉണ്ടോ ഇല്ലയോ എന്ന് ആദ്യം കണ്ടെത്തുക...  

Written by - Ajitha Kumari | Last Updated : Dec 15, 2021, 07:30 AM IST
  • ദിവസവും മുട്ട കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ പലതാണ്
  • ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ഇതിൽ അടങ്ങിയിട്ടുണ്ട്.
  • ഇളം ഓറഞ്ച് മഞ്ഞക്കരുവുള്ള മുട്ടകളും അൽപം ആരോഗ്യകരമാണ്
Benefits Of Egg: മുട്ടയുടെ നിറത്തിൽ നിന്ന് അറിയാം അതിൽ പ്രോട്ടീൻ കുറവാണോ കൂടുതലാണോയെന്ന്, എങ്ങനെ?

Benefits of eating egg daily: മുട്ട കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. മുട്ട കഴിക്കുന്നതിന്റെ ഗുണങ്ങൾ നമുക്ക് ലഭിക്കണമെങ്കിൽ ആദ്യം മുട്ട തന്നെ ആരോഗ്യമുള്ളതാകണം. മുട്ടയുടെ ആരോഗ്യത്തെ കുറിച്ച് അതിന്റെ ഉള്ളിലെ മഞ്ഞക്കരുവിന്റെ നിറത്തിൽ നിന്നും മനസിലാക്കാം.   

അതായത് മുട്ടയുടെ മഞ്ഞക്കരുവിന്റെ നിറം നോക്കിയാൽ മുട്ടയിട്ടത് ആരോഗ്യമുള്ള കോഴിയാണോ ആരോഗ്യമില്ലാത്ത കോഴിയാണോ എന്ന് മനസ്സിലാക്കാമെന്നർത്ഥം. മുട്ടയിൽ ധാരാളം പ്രോട്ടീൻ ഉണ്ട്.  പ്രോട്ടീൻ കൂടാതെ ധാരാളം പോഷകങ്ങൾ നിറഞ്ഞതാണ് മുട്ട.  അതുകൊണ്ടുതന്നെയാണ് മുട്ടയെ  എന്നുപറയുന്നത്.  

Also Read: Fenugreek Tea Benefits: കൊഴുപ്പും ശരീരഭാരവും കുറയ്ക്കാൻ ഉലുവ ചായ ഉത്തമം

Egg yolk: ഏത് നിറമുള്ള മഞ്ഞക്കരു ഉള്ള മുട്ടയാണ് ആരോഗ്യകരം? (Egg yolk: How healthy is an egg with a colored yolk?)

വിപണിയിൽ വ്യത്യസ്ത വിലയുള്ള മുട്ടകൾ പലയിടത്തും ലഭ്യമാകുന്നുണ്ട്. യഥാർത്ഥത്തിൽ ഈ വ്യത്യസ്ത വിലകൾക്ക് പിന്നിൽ മുട്ടയുടെ ഗുണനിലവാരമാണ്  കാര്യത്തിൽ ഒരു സംശയവും വേണ്ട. മുട്ട പൊട്ടിക്കുമ്പോൾ അതിനുള്ളിലെ മഞ്ഞക്കരു പ്രധാനമായും മൂന്ന് നിറത്തിലായിരിക്കും.

ഓറഞ്ച്, ഇളം ഓറഞ്ച് അല്ലെങ്കിൽ മഞ്ഞ. ഇതിൽ ഓറഞ്ച് മഞ്ഞക്കരു അടങ്ങിയ മുട്ട കൂടുതൽ ആരോഗ്യകരവും പ്രോട്ടീനിന്റെയും മറ്റ് പോഷകങ്ങളുടെയും അളവ് കൂടുതലുമായിരിക്കും.

Also Read: 

എന്തുകൊണ്ടാണ് മുട്ടയുടെ മഞ്ഞക്കരുവിൽ വ്യത്യാസം ഉണ്ടാകുന്നത്? (Why is there a difference in egg yolk?)

പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ വളർത്തുന്ന കോഴികൾ മറ്റ് കോഴികളെ അപേക്ഷിച്ച് ആരോഗ്യമുള്ളതാണെന്നാണ് ഭക്ഷ്യ വിദഗ്ധരുടെ അഭിപ്രായം. ഈ കോഴികൾക്ക് വേണ്ടത്ര സൂര്യപ്രകാശം, പ്രാണികൾ മുതലായവ സമീകൃതാഹാരം ലഭിക്കുന്നു. ഈ കോഴികളുടെ മുട്ടയുടെ മഞ്ഞക്കരു ഓറഞ്ച് നിറത്തിലായിരിക്കും. 

ഇതുകൂടാതെ ഇളം ഓറഞ്ച് നിറത്തിലുള്ള മഞ്ഞക്കരു ഉള്ള മുട്ടയും അൽപ്പം ആരോഗ്യകരമാണ്. എന്നാൽ ഏത് മുട്ടയുടെ മഞ്ഞക്കരു മഞ്ഞ നിറത്തിലാണോ അത് അസുഖമുള്ളതോ അനാരോഗ്യമുള്ളതോ ആയ കോഴികളിൽ നിന്നുള്ള മുട്ടകളായിരിക്കും.

Also Read: Health Tips: 35 വയസ് കഴിഞ്ഞ പുരുഷന്മാര്‍ ഈ പ്രത്യേക ലക്ഷണങ്ങള്‍ അവഗണിക്കരുത്, ചില രോഗത്തിന്‍റെ മുന്നറിയിപ്പാകാം

മുട്ടയുടെ ഗുണങ്ങൾ: മുട്ട കഴിക്കുന്നതിന്റെ ഗുണങ്ങൾ (Benefits of egg: Benefits of eating eggs)

ഹെൽത്ത്‌ലൈൻ അനുസരിച്ച് മുട്ട ആരോഗ്യത്തിന് വളരെ ആരോഗ്യകരമായ ഭക്ഷണമാണ്. മുട്ട കഴിക്കുന്നതിന്റെ ഗുണങ്ങൾ താഴെ ചേർക്കുന്നു...

>> പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണമാണ് മുട്ട.  ഇത് പേശികൾക്ക് ആവശ്യമായ പ്രോട്ടീൻ നൽകുന്നു.
>> മുട്ടയിൽ നല്ല കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്.  ഇത് ഹൃദ്രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന് സഹായിക്കുന്നു
>> മിക്ക ആളുകളിലും കുറവായിട്ടുള്ള കോളിൻ എന്ന പോഷകവും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകം തലച്ചോറിന് വളരെ ഗുണം ചെയ്യും.

Also Read: Raw Milk Skin Benefits: ചര്‍മ്മ കാന്തിക്ക് ഉത്തമം പച്ചപ്പാല്‍, എങ്ങിനെ ഉപയോഗിക്കണം? അറിയാം

>> മുട്ട കഴിക്കുന്നതിലൂടെ കണ്ണുകൾക്കും ആരോഗ്യം ലഭിക്കും. കാരണം കണ്ണിന് ഗുണം ചെയ്യുന്ന ല്യൂട്ടിൻ (lutein), സിയാക്സാന്തിൻ (zeaxanthin) എന്നീ ആന്റിഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്.

>> മുട്ട കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും. കാരണം ഇത് വളരെനേരം വയർ നിറഞ്ഞിരിക്കുന്നതായി നമുക്ക് തോന്നിക്കുകയും അനാരോഗ്യകരമായ ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News