Mullaperiyar| പുതിയ അണക്കെട്ട് ശാശ്വത പരിഹാരം, മുല്ലപ്പെരിയാർ കേസിൽ കേരളം മറുപടി നൽകി
പുതിയ അണക്കെട്ട് നിർമ്മിക്കാനാണ് സർക്കാർ നിലപാടെന്ന് മുല്ലപ്പെരിയാർ ചോദ്യോത്തരവേളയിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി വ്യക്തമാക്കി.
തിരുവനന്തപുരം: മുല്ലപ്പെരിയാർ കേസിൽ കേരളം സുപ്രീംകോടതിയിൽ മറുപടി നൽകി. പുതിയ അണക്കെട്ട് ശാശ്വത പരിഹാരമെന്നാണ് കേരളം കോടതിയിൽ വ്യക്തമാക്കി. തമിഴ്നാട് നിശ്ചയിച്ച റൂൾ കർവ് പുന:പരിശോധിക്കണം.
അതേസമയം പുതിയ അണക്കെട്ട് നിർമ്മിക്കാനാണ് സർക്കാർ നിലപാടെന്ന് മുല്ലപ്പെരിയാർ ചോദ്യോത്തരവേളയിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി വ്യക്തമാക്കി. ഇതിനായി പരിസ്ഥിതി ആഘോത പഠനം പുരോഗമിക്കുകയാണ്.
ALSO READ: Palarivattom Accident: അൻസിക്കും അഞ്ജനയ്ക്കും പിന്നാലെ ആഷിഖും വിടപറഞ്ഞു
അതിനിടയിൽ മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ എ.ഡി.എം.കെ പ്രതിഷേധം. ഇ.പി.എസ്,ഒ.പി.എസ് വിഭാഗങ്ങൾ പ്രതിഷേധത്തിന് നേതൃത്വം കൊടക്കുന്നുണ്ട്. അഞ്ച് ജില്ലകളിൽ ഇന്ന് പ്രതിഷേധ ധർണ്ണ നടക്കും.
ALSO READ : Kannur College Fight| കണ്ണൂരിൽ കോളേജ് സംഘർഷം, ജൂനിയർ വിദ്യാർഥിക്ക് മർദ്ദനം
മരംമുറി വിഷയവും നിയമസഭയിൽ ഒച്ചപ്പാടുണ്ടാക്കുന്നുണ്ട്. 23 മരം മുറിക്കണമെന്നാണ് തമിഴ്നാട് ആവശ്യപ്പെട്ടതെന്നും രണ്ട് ദിവസം മുൻപാണ് സർക്കാർ ഇത് അറിഞ്ഞതെന്നും മന്ത്രി എ.കെ ശശീന്ദ്രൻ ഇന്നലെ നിയമസഭയിൽ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...