Thiruvananthapuram : മുല്ലപ്പെരിയാറിൽ (Mullaperiya Dam) പുതിയ ഡാം പണിയണമെന്നാവശ്യപ്പെട്ട്  പ്രതിപക്ഷ നേതാവ്  വിഡി സതീശൻ (VD Satheesan) തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് (MK Stalin) കത്തയച്ചു. സംസ്ഥാനത്ത് ഒക്ടോബറിൽ ഉണ്ടായ കനത്ത മഴയുടെ സാഹചര്യത്തിൽ ഡാമുകൾ ഏകദേശം നിറഞ്ഞ അവസ്ഥായാണ്. ഈ സമയത്ത് മുല്ലപ്പെരിയാറിന്റെ സുരക്ഷിതത്വം കേരളീയരുടെ മനസ്സിൽ ഒരു ഭയമായി മാറിയിരിക്കുകയാണ്. അതിന്  വേണ്ടിയുള്ള ശ്വാശതമായ പരിഹാരമായി പുതിയ ഡാം പണിയാൻ രണ്ട് സംസ്ഥാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് കത്തയിച്ചരിക്കുന്നത്. 



COMMERCIAL BREAK
SCROLL TO CONTINUE READING

"മുല്ലപ്പെരിയാറിൽ സുരക്ഷിതമായതും ശക്തമായതുമായതുമായ ഒരു അണക്കെട്ട് പണിയുന്നതിനുള്ള കേരളത്തിന്റെ തീരുമാനത്തിനൊപ്പം താങ്കൾ നിൽക്കണം. കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും എന്ന വ്യവസ്ഥയിൽ വിശ്വസിക്കുന്നു. ഈ വ്യവസ്ഥയിൽ രണ്ട് സംസ്ഥാനങ്ങളും ചേർന്ന് പ്രവർത്തിക്കണം. രണ്ട് സംസ്ഥാനങ്ങൾക്ക് ഗുണകരമാകുന്ന പുതിയ അണക്കെട്ട് പണിയുന്നതിന് നിങ്ങളുടെ എല്ലാ പിന്തുണയും മാഗർദർശനവും വേണം" എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന് കത്തയച്ചത്.


ALSO READ : Mullaperiyar| മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് സുപ്രീംകോടതിയുടെ വിമർശനം, ഉടൻ തീരുമാനം വേണമെന്ന് കോടതി


സഹോദര സംസ്ഥാന എന്ന നിലയ്ക്ക് ഈ പ്രശ്നത്തിൽ ശാശ്വതവും സാങ്കേതികപരമായ ഒരു പരിഹാരം കാണണമെന്നാണ് വിഡി സതീശൻ തന്റെ കത്തിലൂടെ ആവശ്യപ്പെടുന്നത്. ലക്ഷ കണക്കിന് വരുന്ന ആൾക്കാരുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ കേരളം തമിഴ്നാടിന്റെ പക്ഷത്ത് നിന്ന്  സൗഹാർദ്ദപരമായതും വേഗത്തിലുമായ നടപടി പ്രതീക്ഷിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. 


ALSO READ : Mullaperiyar Decommissioning| എന്താണ് ഡാമുകളുടെ ഡീ കമ്മീഷനിങ്ങ്? മുല്ലപ്പെരിയാറിൽ ഇതെന്തിനാണ്?


ഈ വിഷയത്തിന് കുടുതൽ പരിഗണന നൽകി കേരളത്തിലുള്ളവർക്ക് ഗുണകരമാകും വിധം നടപടി സ്വീകരിക്കണം. കൂടാതെ സംഭവത്തെ കുറിച്ച് കൂടുതൽ നേരിൽ കണ്ട് സംസാരിക്കുന്നതിന് അവസരവും വിഡി സതീശൻ എം.കെ സ്റ്റാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.