Mullaperiyar| മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് സുപ്രീംകോടതിയുടെ വിമർശനം, ഉടൻ തീരുമാനം വേണമെന്ന് കോടതി

എന്നാൽ ജലനിരപ്പ് 139 അടിയാക്കാനുള്ള അടിയന്തിര സാഹചര്യം ഇല്ലെന്ന് തമിഴ്നാട് സുപ്രീംകോടതിയിൽ

Written by - Zee Malayalam News Desk | Last Updated : Oct 25, 2021, 12:35 PM IST
  • കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥർ ചർച്ച നടത്തിയാണ് ഇ പ്രശ്നങ്ങൾ തീരുമാനിക്കേണ്ടത്
  • മുല്ലപ്പെരിയാർ മേൽനോട്ട സമിതിയോട് കോടതി നിലവിലെ സ്ഥിതിഗതികളുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്
  • തൽസ്ഥിതി റിപ്പോർട്ട് മനസ്സിലാക്കിയ ശേഷമായിരിക്കും കോടതി വിഷയത്തിൽ തീരുമാനമെടുക്കുക.
Mullaperiyar| മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് സുപ്രീംകോടതിയുടെ വിമർശനം, ഉടൻ തീരുമാനം വേണമെന്ന് കോടതി

ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് സുപ്രീംകോടതിയുടെ വിമർശനം. ജലനിരപ്പ് താഴ്ത്തേണ്ടതുണ്ടോ എന്ന് കോടതി ചോദിച്ചു.  ജലനിരപ്പ് 139 അടിയാക്കി  നിലനിർത്തണം എന്നാണ് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ജയദീപ് ഗുപ്ത കോടതിയിൽ അറിയിച്ചത്. 2019-ലെ പോലെ ജലനിരപ്പ് നിലർത്താൻ ഉത്തരവുണ്ടാകണമെന്നും സർക്കാർ കോടതിയോട് അപേക്ഷിച്ചു.

എന്നാൽ ജലനിരപ്പ് 139 അടിയാക്കാനുള്ള അടിയന്തിര സാഹചര്യം ഇല്ലെന്ന് തമിഴ്നാട് സുപ്രീംകോടതിയിൽ. ഇന്ന് രാവിലെ വരെ ജലനിരപ്പ് 137.2 ആണ്. വിഷയത്തിൽ മേൽനോട്ട സമിതിയുമായി ആലോചിച്ച് ജലനിരപ്പ് എത്ര അടിയാക്കി നിർത്തണമെന്ന് തീരുമാനിക്കണം.

അതേസമയം കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥർ ചർച്ച നടത്തിയാണ് ഇ പ്രശ്നങ്ങൾ തീരുമാനിക്കേണ്ടത്.  അങ്ങിനെ തീരുമാനമെടുത്താൽ കോടതിക്ക് ഇത്തരം വിഷയങ്ങളിൽ ഇടപെടേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. മുല്ലപ്പെരിയാർ മേൽനോട്ട സമിതിയോട് കോടതി നിലവിലെ സ്ഥിതിഗതികളുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

തൽസ്ഥിതി റിപ്പോർട്ട് മനസ്സിലാക്കിയ ശേഷമായിരിക്കും കോടതി വിഷയത്തിൽ തീരുമാനമെടുക്കുക. കേസ് മറ്റനാൾ വീണ്ടും പരിഗണിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News