ഇടുക്കി: ശക്തമായ നീരൊഴുക്ക് കൂടിയതോടെ മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു. ഇതോടെ ഒൻപത് ഷട്ടറുകളാണ് ഉയർത്തിയത്. 120 സെ.മി അധികമായാണ് ഉയർത്തിയത്. 12654.09 ക്യുസെക്സ് ജലമാണ് പെരിയാറിലേക്ക് ഒഴുകിയെത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്.


Also Read: Weather Alert Kerala| ശക്തമയ കാറ്റിന് സാധ്യത, തിങ്കളാഴ്ച വരെയും ജാഗ്രത നിർദ്ദേശം


വെള്ളം തുറന്ന് വിട്ടതിനെ തുടർന്ന് അടുത്ത പ്രദേശങ്ങളായ കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം, വികാസ് നഗർ, നല്ല്തമ്പി കോളനി  എന്നിവിടങ്ങളിൽ വേഗതത്തിൽ വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. ഇതുവരേയും ആരെയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടില്ല.


ALSO READ: നീരൊഴുക്ക് ശക്തം; മുല്ലപ്പെരിയാർ ഡാമിലെ ഷട്ടറുകൾ വീണ്ടും തുറന്നു


ഇത് രണ്ടാം തവണയാണ് മുല്ലപ്പെരിയാർ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്ന് വിട്ടത്. തമിഴ്നാടിൻറെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൽ പ്രതികരിച്ചു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.