Mullaperiyar | മുല്ലപ്പെരിയാർ അണക്കെട്ട് വീണ്ടും തുറക്കും; അടുത്ത 24 മണിക്കൂറിനുള്ളിൽ ഷട്ടറുകൾ ഉയർത്തുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു
നിലവിലെ ജലനിരപ്പ് 140 അടിയാണ്. ഈ പശ്ചാത്തലത്തിൽ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു.
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ (Mullaperiyar dam) ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഷട്ടറുകൾ ഉയർത്താൻ സാധ്യത. നിലവിലെ ജലനിരപ്പ് (Water level) 140 അടിയാണ്. ഈ പശ്ചാത്തലത്തിൽ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ (Kerala) അറിയിച്ചു.
മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ ഉയർത്താൻ സാധ്യതയുള്ളതിനാൽ പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം മുതൽ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. ജലനിരപ്പ് 140 അടിയിലെത്തിയതോടെയാണ് തമിഴ്നാട് കേരളത്തിന് ആദ്യത്തെ മുന്നറിയിപ്പ് നൽകിയത്.
ALSO READ: Heavy rain in Kerala | സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി
വൃഷ്ടി പ്രദേശത്ത് ലഭിക്കുന്ന മഴയുടെ അളവ് പരിഗണിച്ചായിരിക്കും അണക്കെട്ട് തുറക്കുന്നതിൽ തീരുമാനം കൈക്കൊള്ളുന്നത്. അതേസമയം, തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനത്തേക്കും. നാളെ വടക്കൻ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
മത്സ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. അതേസമയം, സംസ്ഥാനത്ത് മഴ കനക്കുന്നതോടെ ഡാമുകൾ വീണ്ടും തുറക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് മഴയും മഴക്കെടുതിയും തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു.
വൈകിട്ട് 3.30നാണ് ഉന്നതതലയോഗം വിളിച്ചിരിക്കുന്നത്. മന്ത്രിമാർ, വിവിധ വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ഇന്നും നാളെയും മത്സ്യബന്ധനത്തിന് പൂർണ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
അറബിക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിൽ രൂപമെടുക്കുന്ന ന്യൂനമർദം എന്നിവയാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ ഇടയാക്കിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിൽ കടുത്ത ജാഗ്രത വേണം. പ്രളയ, മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണമെന്നും അധികൃതർ നിർദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...